Get Updates
Get notified of breaking news, exclusive insights, and must-see stories!

അനിയത്തിയെ നോക്കിയതിന് ഭര്‍ത്താവിനെ കൊന്നു, 20കാരിക്ക് ജീവപര്യന്തം

ഇന്‍ഡോര്‍: നിസാര കാര്യത്തിന് ഭര്‍ത്താവിനെ വെടിവച്ച് കൊന്ന ഭാര്യയ്ക്ക് ജീവപര്യന്തം . ഇന്‍ഡോറിലാണ് സംഭവം. 27കാരനായ ഭര്‍ത്താവിനെ വെടിവച്ച് കൊന്നതിനാണ് 20കാരിയായ ഭാര്യയെ ജില്ലാ കോടതി ജീവപര്യന്തത്തിന് വിധിച്ചത്. തന്‍രെ സഹോദരിയെ നോക്കിയെന്ന് ആരോപിച്ചാണ് യുവതി ഭര്‍ത്താവിനെ കൊന്നത് .

സോനു എന്ന പേരില്‍ അറിയപ്പെടുന്ന നസിയ ആണ് കൊലപാതകത്തിന് ശിക്ഷിയ്ക്കപ്പെട്ടത്. 2013 മാര്‍ച്ചിലാണ് സംഭവം. വളരെ നിസാരമായ കാര്യത്തിന് പ്രകോപിതയായിട്ടാണ് യുവതി കൊലപാതകം നടത്തിയതെന്ന് കോടതി പറഞ്ഞു . ജഡ്ജ് പ്രിയദര്‍ശന്‍ ശര്‍മ്മയാണ് യുവതിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

Crime

ഖജ്രാജയിലാണ് സംഭവം നടന്നത് . ആസിഫ് (27) എന്ന യുവാവിന്റെ രണ്ടാം ഭാര്യയാണ് സോനു . തന്റെ ഏറ്റവും ഇളയ അനുജത്തിയെ ആസിഫ് ദുരുദ്ദേശത്തോടെ നോക്കിയെന്ന് ആരോപിച്ച് സോനു ആസിഫുമായി വഴക്കിട്ടു. തനിയ്‌ക്കെതിരായ ആരോപണങ്ങള്‍ ആസിഫ് നിഷേധിച്ചു. ഇതില്‍ പ്രകോപിതയായ സോനു വീട്ടിലുണ്ടായിരുന്ന നാടന്‍ തോക്കെടുത്ത് ആസിഫിന് നേരെ നിറയൊഴിച്ചു . ബന്ധുക്കള്‍ ഇയാലെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+