ഇന്ദ്രാണി മകളുടെ മൃതദേഹം കൊണ്ടുപോയത് ഇങ്ങനെ...
മുംബൈ: മകള്‍ ഷീന ബോറയെ വധിച്ച കേസില്‍ ഇന്ദ്രാണി മുഖര്‍ജിയേയും മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയേയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്.
ഒരു അമ്മയ്ക്ക് മകളോട് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളാണ് ഇന്ദ്രാണി ചെയ്തത്. കൊലപാതകം നടത്തിയതും തെളിവ് നശിപ്പിയ്ക്കാന്‍ ശ്രമിച്ചതും എല്ലാം ഒരു പ്രൊഫഷണല്‍ കുറ്റവാളിയെ പോലെ തന്നെ.
കൊല നടത്തിയതിന് ശേഷം ഷീന ബോറയുടെ മൃതദേഹം ഇന്ദ്രാണിയും സഞ്ജീവ് ഖന്നയും ചേര്‍ന്ന് കടത്തിയത് ആര്‍ക്കും സംശയം തോന്നാത്ത വിധത്തിലായിരുന്നു. അത് എങ്ങനെ ആയിരുന്നു?

അമ്മയും 'അച്ഛനും'
ഇന്ദ്രാണി മുഖര്‍ജിയും മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ചേര്‍ന്നാണ് ഷീന ബോറയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അവര്‍ ചെയ്ത കാര്യങ്ങളാണ് ശരിയ്ക്കും ഞെട്ടിയ്ക്കുക.

ഇന്ദ്രാണിയ്ക്കും ഖന്നയ്ക്കും നടുവില്‍!!!
ഷീന ബോറയുടെ മൃതദേഹം കാറിലാണ് കടത്തിയത്. പിന്‍ സീറ്റില്‍ ഇന്ദ്രാണിയുടേയും സഞ്ജീവിന്റേയും നടുവില്‍ ഇരുത്തിയ നിലയിലായിരുന്നത്രെ മൃതദേഹം.

പോലീസിനെ പറ്റിയ്ക്കാന്‍
രാത്രി പോലീസ് പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയായിരുന്നു ഇത്. പോലീസ് ചോദിച്ചാല്‍ മകള്‍ ഉറങ്ങുകയാണെന്ന് പറയാമല്ലോ!

സ്യൂട്ട് കേസില്‍ കുത്തിനിറച്ചു
മരിച്ച് മണിക്കൂറുകള്‍ കഴിയുമ്പോള്‍ മൃതദേഹം കൂടുതല്‍ ദൃഢമാകും. കത്തിയ്ക്കുന്നതിന് മുമ്പ് സ്യൂട്ട് കേസില്‍ കുത്തി നിറച്ചതുപോലെ ആയിരുന്നത്രെ ഷീനയുടെ മൃതദേഹം ഉണ്ടായിരുന്നത്.

റായ്ഗഡില്‍
റായ്ഗഡിലെ ഒരു മലമ്പ്രദേശത്ത് വച്ചാണ് ഷീനയുടെ മൃതദേഹം കത്തിച്ചത്. സ്യൂട്ട് കേസില്‍ കുത്തി നിറച്ച് മൃതദേഹത്തിന് മുകളില്‍ പെട്രോള്‍ ഒഴിച്ച് കത്തിയ്ക്കുകയായിരുന്നു.

മകനെ കൊല്ലാന്‍
ഷീനയെ വധിച്ച ദിവസം തന്നെ മകന്‍ മൈക്കിളിനേയും കൊല്ലാന്‍ ഇന്ദ്രാണി മുഖര്‍ജിയും സഞ്ജീവ് ഖന്നയും തീരുമാനിച്ചിരുന്നു. പക്ഷേ മൈക്കിളിന്റെ ഭാഗ്യം കൊണ്ട് അത് നടക്കാതെ പോയി.












Click it and Unblock the Notifications