കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകളെ കൊന്ന അമ്മയ്ക്ക് ജാമ്യം, അമ്മ പുറത്തിറങ്ങുന്നത് തന്‌റെ കുടുംബ ജീവിതത്തെ ബാധിക്കുമെന്ന് മകന്‍

പൊതുസമൂഹത്തിന് മുമ്പില്‍ സഹോദരിയെന്ന് പരിചയപ്പടുത്തിയ മകളെ അമ്മ കൊന്ന കേസ്.ഇന്ത്യന്‍ വ്യവസായ ലോകം ഞെട്ടിത്തരിച്ച സംഭവമായിരുന്നു ഷീന ബോറ വധക്കേസ്.

Google Oneindia Malayalam News

മുംബൈ: ഷീന ബോറ വധക്കേസിൽ ജയിലില്‍ കഴിയുന്ന അമ്മ ഇന്ദ്രാണി മുഖര്‍ജിക്ക് ഒരു ദിവസത്തെ ജാമ്യം. മുംബൈയിലെ പ്രത്യേക കോടതിയാണ് ഇന്ദ്രാണിയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അച്ഛന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് ഇത്. എന്നാല്‍ മുംബൈ വിട്ട് പോകരുതെന്നും ശവസംസ്‌ക്കാര ചടങ്ങില്‍ പൊലീസ് സാന്നിധ്യം ഉണ്ടാകണമെന്നും ജാമ്യ ഉപാധിയില്‍ പറയുന്നു.

Indrani Mukharjea

മകള്‍ ഷീന ബോറയെ കൊന്ന കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് ഇന്ദ്രാണി മുഖര്‍ജി. ഇന്ദ്രാണിയുടെ ആദ്യ ബന്ധത്തിലുണ്ടായ മകളായിരുന്നു ഷീന. തന്റെ സഹോദരി ആയാണ് ഷീനയെ ഇന്ദ്രാണി പരിചയപ്പെടുത്തിയിരുന്നത്. ഇപ്പോഴത്തെ ഭര്‍ത്താവും വ്യവസായ ഭീമനുമായ പീറ്റര്‍ മുഖര്‍ജിയുടെയും
സുഹൃത്ത് സഞ്ജയ് ഖന്നയുടെയും സഹായത്തോടെ ഷീനയെ കൊലപ്പെടുത്തി എന്നാണ് കേസ്. 2015ല്‍ റായ്ഗഡിലെ കാട്ടില്‍ നിന്ന് ഷീനയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്‌റ ചുരുളഴിയുന്നത്

ഇന്ദ്രാണിക്ക് ജാമ്യം അനുവദിയ്ക്കരുതെന്നാവശ്യപ്പെട്ട് മൂത്ത മകനും ഷീനയുടെ സഹോദരനുമായ മിഖായേല്‍ അറോറ കോടതിയെ സമീപിച്ചിരുന്നു.

English summary
Indrani Mukerjea, Who killed her daughter got bail for one to attend the funeral of father.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X