കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിൽ ഉദ്യോഗസ്ഥരെ മർദിച്ചു!!!! ഇന്ദ്രാണി മുഖര്‍ജിയടക്കം 200 പേർക്കെതിരെ കേസ്!!!

ജയിൽ ഉദ്യോഗസ്ഥരെയുള്ള മർദിച്ചതിനും ജയിലിൽ നാശനഷ്ടം ഉണ്ടാക്കിയതിനുമാണ് കേസ്

  • By Ankitha
Google Oneindia Malayalam News

മുംബൈ: മുംബൈ ബൈക്കുള ജയിലിൽ നടന്ന കലാപത്തിൽ പങ്കെടുത്തതിന് ഷീന ബോറ വധക്കേസിലെ പ്രതി ഇന്ദ്രാണി മുഖർജി ഉൾപ്പെടെ 200 തടവുകാർക്കെതിരെ പൊലീസ് കേസെടുത്തു. സഹതടവുകാരിയുടെ മരണത്തിൽ പ്രതിഷേധിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്.ജയിൽ ഉദ്യോഗസ്ഥരെ മർദിച്ചതിനും ജയിലിൽ നാശനഷ്ടം ഉണ്ടാക്കിയതുമാണ് കേസ്.

indrani

ജയിൽ നിന്നും മുട്ട മോഷ്ടിച്ചുവെന്നു ആരോപിച്ച് തടവുകാരിയായ മഞുജര ഷെട്ടിയെ ‍ജയിൽ അധികൃതർ മർദിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ജയിലിൽ തടവുകാർ പ്രതിഷേധം ആരംഭിച്ചത്. ഇത് അവസാനം കലാപത്തിൽ അവസാനിച്ചുവെന്നാണ് അധികൃതർ പറയുന്നത്.എന്നാൽ സംഭവത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് ജയിലിൽ പ്രതിഷേധിക്കുക മാത്രമാണ് നടത്തിയത്- തടവുകാർ പറയുന്നു.

മുസ്ലീങ്ങളുടെ ചോരക്ക് ഒരു ദിവസം കണക്കു പറയേണ്ടി വരും!!! ട്രംപിന് ഐഎസിന്റെ ഭീഷണി !!!മുസ്ലീങ്ങളുടെ ചോരക്ക് ഒരു ദിവസം കണക്കു പറയേണ്ടി വരും!!! ട്രംപിന് ഐഎസിന്റെ ഭീഷണി !!!

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് ദിലീപോ? ഉത്തരം കണ്ടെത്താന്‍ സിംപിളാണ്... ഈ ചോദ്യങ്ങള്‍നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് ദിലീപോ? ഉത്തരം കണ്ടെത്താന്‍ സിംപിളാണ്... ഈ ചോദ്യങ്ങള്‍

പ്രതിഷേധം രൂക്ഷമായതോടെ ജയില്‍ എസ്ഐയ്ക്കും അഞ്ച് ജയില്‍ ജീവനക്കാര്‍ക്കുമെതിരേ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. മഞുജരയുടെ സെല്ലിലുണ്ടായിരുന്ന തടവുകാരിയുടെ പരാതിയിലാണ് ആറുപേര്‍ക്കെതിരേ കേസ് എടുത്തിരിക്കുന്നത്. ഈ തടവുകാരിയ്ക്കെതിരെയും ജയില്‍ കലാപത്തിന് കേസ് എടുത്തിട്ടുണ്ട്.2012 ഏപ്രിലിൽ മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിലാണ് ഇന്ദ്രാണി മുഖർജി ജയിലിൽ കഴിയുന്നത്.കേസിൽ ഇന്ദ്രാണിയെ കൂടാതെ ഭർത്താവ് പീറ്റർ മുഖർജി. മുൻ ഭർത്താവ് സ‍ഞ്ജീവ് ഖന്ന എന്നിവരും ജുഡിഷ്യൽ കസ്റ്റഡിയിലാണ്.

English summary
Former media executive Indrani Mukerjea was among 200-odd jail inmates booked for rioting, destruction of property and causing injury to prison staff in Mumbai’s Byculla jail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X