കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിദംബരത്തിനും മകനും നല്‍കിയത് 50 ലക്ഷം: ചിദംബരത്തിനെതിരെ ഇന്ദ്രാണിയുടെ മൊഴി, 2007ല്‍ സംഭവിച്ചത്

Google Oneindia Malayalam News

മുംബൈ: ഐഎന്‍എക്സ് മീഡിയ കേസില്‍ പി ചിദംബരത്തിനെതിരെ ഇന്ദ്രാണി മുഖര്‍ജിയുടെ വെളിപ്പെടുത്തല്‍. പി ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും ഓഫ്ഷോര്‍ പേയ്മെന്റ് വഴി സിംഗപ്പൂര്‍, മൗറീഷ്യസ്, ബെര്‍മുഡ, യുകെ. സ്വിറ്റ്സര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ വെച്ച് അ‍ഞ്ച് മില്യണ്‍ രൂപ കൈക്കൂലിയായി നല്‍കിയെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. മുംബൈയിലെ പ്രത്യേക കോടതിയില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഐഎന്‍എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുള്ളത്. ഇത് സംബന്ധിച്ച് അഞ്ച് രാജ്യങ്ങള്‍ക്കുമയച്ച കത്തിന്റെ മറുപടിയ്ക്കായി കാത്തിരിക്കുകയാണെന്ന് സിബിഐയും വ്യക്തമാക്കിയിട്ടുണ്ട്.

കോന്നിയില്‍ ഇരട്ടവോട്ടുകള്‍ പതിനായിരത്തിലേറെ... ആരോപണം ശരിവച്ച് കളക്ടര്‍, പരിശോധിക്കുന്നുകോന്നിയില്‍ ഇരട്ടവോട്ടുകള്‍ പതിനായിരത്തിലേറെ... ആരോപണം ശരിവച്ച് കളക്ടര്‍, പരിശോധിക്കുന്നു

ഐഎന്‍എക്സ് മീഡിയ കേസില്‍ നാല് സ്ഥാപനങ്ങള്‍ക്കും പത്ത് പേര്‍ക്കുമെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. 120 ബി( ക്രിമിനല്‍ ഗൂഡാലോചന, 420 ( വഞ്ചന), 468 ( തട്ടിപ്പ്), 471 ( വ്യാജ രേഖയില്‍ ഒപ്പുവെക്കല്‍), ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 9, 13(1)9ഡി), 13(2), എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഐഎന്‍എക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, ഐഎന്‍എസ്ക്സ് ന്യൂസ് പ്രൈവറ്റ് ലിമിറ്റഡ്, ചെസ് മാനേജ്മെന്റ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ആന്‍ഡ് അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളെയാണ് സിബിഐ കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്.

indrani-1571465

പി ചിദംബരം, മകന്‍ കാര്‍ത്തി ചിദംബരം, ധനകാര്യമന്ത്രാലത്തിലെ ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ബോര്‍ഡ് സെക്ഷന്‍ ഓഫീസര്‍ അജീത് കുമാര്‍ ദുംഗ്ജംങ്, രബീന്ദ്ര പ്രസാദ്, പ്രദീപ് കുമാര്‍ ബഗ്ഗ, സാമ്പത്തിക കാര്യ വകുപ്പില്‍ സ്പെഷ്യല്‍ ‍ഡ്യൂട്ടിയിലിരുന്ന പ്രഭോത് സക്സേന, എഫ്ഐപിബി ഡയറക്ടര്‍ അനൂപ് കെ പുജാരി, സാമ്പത്തിക കാര്യ ജോയിന്‍ സെക്രട്ടറി സിന്ധുശ്രീ ഖുല്ലാര്‍, അഡീഷണല്‍ സെക്രട്ടറി ചാട്ടേര്‍‍ഡ് അക്കൗണ്ടന്റ് എസ് ഭാസ്കര രാമന്‍ എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

2007 മാര്‍ച്ച്/ ഏപ്രില്‍ മാസത്തിലാണ് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിനുള്ള അനധികൃത നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്തതെന്നാണ് ഇന്ദ്രാണി നല്‍കിയ മൊഴി. മകള്‍ ഷീന ബോറ കൊലപാതക കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജി ചിദംബരത്തിനെതിരെ നിര്‍ണായക മൊഴിയാണ് നല്‍കിയിട്ടുള്ളത്.

2017 മെയ് മാസത്തിലാണ് സിബിഐ ഐഎന്‍എക്സ് മാക് മീഡിയ കേസില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. അംഗീകൃത എഫ്ഡിഐക്ക് പുറമേ 403 കോടിയുടെ അനധികൃ വിദേശ നിക്ഷേപം സ്വീകരിച്ചെന്നാണ് കേസ്. അതിന് പുറമേ സഹോദര സ്ഥാപനമായ ഐഎന്‍എക്സ് ന്യൂസ് പ്രൈവറ്റ് ലിമിറ്റ‍ഡില്‍ 40.91 കോടി രൂപ അനധികൃതമായി നിക്ഷേപിക്കുകയും ചെയ്തുു. എഫ്ഐപിബിയുടെ അംഗീകാരമില്ലാതെയായിരുന്നു ഈ നടപടി. 2൦17ലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചിദംബരത്തിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുക്കുന്നത്. ഇതേ കേസില്‍ ചോദ്യം ചെയ്യുന്നതിനായാണ് ദില്ലി കോടതി ചിദംബരത്തെ ഒക്ടോബര്‍ 24മുതല്‍ എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടയച്ചത്.

English summary
Indrani Mukerjea claims to have paid $5 million to P Chidambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X