മകളെ വെറുപ്പായിരുന്നു, പക്ഷേ കൊന്നത് ഞാനല്ല- ഇന്ദ്രാണി മുഖര്‍ജി
മുംബൈ: സ്വന്തം മകളെ ഒരു അമ്മ കൊല്ലുപക എന്ന് പറഞ്ഞാല്‍ അതിത്തിരി കടുപ്പം തന്നെയാണ്. സ്റ്റാര്‍ ടിവി മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജിയ്‌ക്കെതിരെയുള്ള കേസ് എന്നാല്‍ ഇത്തരത്തിലാണ് ഉള്ളത്. ഷീന ബോറയെ കൊന്നത് ഇന്ദ്രാണി മുഖര്‍ജി തന്നെ ആണോ?
മകളോട് തനിയ്ക്ക് കടുത്ത വെറുപ്പായിരുന്നുവെന്ന് ഇന്ദ്രാണി മുഖര്‍ജി സമ്മതിയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ മകളെ കൊന്നത് താനല്ലെന്നാണ് അവര്‍ പറയുന്നത്. പിന്നെ ആരാണ് ഷീന ബോറയെ കൊന്നത്?

മകളോട് വെറുപ്പ്
മകളായ ഷീന ബോറയോട് ഇന്ദ്രാണ് മുഖര്‍ജിയ്ക്ക് ഭയങ്കര വെറുപ്പായിരിന്നു. എന്തായിരിയ്ക്കും ഒരു അ്മയ്ക്ക മകളോട് വെറുപ്പ് തോന്നാല്‍ കാരണം?

കൊന്നത് താനല്ല
മകളോട് വെറുപ്പായിരുന്നെങ്കിലും അവളെ കൊന്നത് താനല്ലെന്നാണ് ഇന്ദ്രാണി പറയുന്നത്. പിന്നെ ആരാണ് അത് ചെയ്തത്?

സഞ്ജീവ് ഖന്ന
ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയ്ക്ക നേര്‍ക്കാണ് അവര്‍ ആക്ഷേപം ഉന്നയിക്കുന്നത്. സഞ്ജീവ് ആണ് കൊലയ്ക്ക് പിന്നിലെന്ന് ഇന്ദ്രാണി ആരോപിയ്ക്കുന്നു.

സഞ്ജീവ് പറയുന്നത്
കൊലപാതകത്തിന്റെ ചുരുളഴിയ്ക്കാന്‍ പോലീസ് സഞ്ജീവിനേയും ചോദ്യം ചെയ്ത്. എന്നാല്‍ എല്ലാം ചെയ്തത് ഇന്ദ്രാണിയാണെന്നാണത്രെ ഇയാള്‍ പറയുന്നത്.

സഞ്ജീവ് സമ്മതിച്ചു
കൊലപാതകത്തില്‍ തനിയ്ക്കുള്ള പങ്കിനെ കുറിച്ച് സഞ്ജീവ് സമ്മതിയ്ക്കുന്നുണ്ട്. എന്നാല്‍ സാമ്പത്തിക ലാഭത്തിന്റെ പേര് പറഞ്ഞ് ഇന്ദ്രാണിയാണ് തന്നെ ഇതില്‍ പെടുത്തിയതെന്നും സഞ്ജീവ് ആരോപിയ്ക്കുന്നു.

മക്കളുമായി
മക്കളുമായി ഇന്ദ്രാണിയ്ക്ക് അത്ര നല്ല ബന്ധമല്ല ഉണ്ടായിരുന്നതെന്ന് മകന്‍ മൈക്കല്‍ ബോറയെ ചോദ്യം ചെയ്തപ്പോള്‍ തന്നെ പോലീസിന് മനസ്സിലായിരുന്നു.

മകളോ സഹോദരിയോ
ഷീന ബോറയെ സഹോദരി എന്ന രീതിയിലാണ് ഇന്ദ്രാണി മിക്കവര്‍ക്കും പരിചയപ്പെടുത്തിക്കൊടുത്തിരുന്നത്. സത്യത്തില്‍ ഇന്ദ്രാണിയുടെ മകളാണ് ഷീനയെന്ന് പിന്നീടാണ് പുറംലോകം അറിയുന്നത്.












Click it and Unblock the Notifications