ആറര വർഷം തടവിൽ; ഷീന ബോറ വധക്കേസില്‍ ഇന്ദ്രാണി മുഖർജിക്ക് ഉപാധികളോടെ ജാമ്യം
ന്യൂദല്‍ഹി: ഷീന ബോറ വധക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ആറര വര്‍ഷത്തെ തടവിന് ശേഷമാണ് ഇന്ദ്രാണിക്ക് ജാമ്യം ലഭിച്ചത്.
ആറര വര്‍ഷം ഇന്ദ്രാണി കസ്റ്റഡിയില്‍ കഴിഞ്ഞെന്നും വിചാരണ ഉടന്‍ അവസാനിക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ജാമ്യം നല്‍കിയത്.. കേസിലെ മറ്റൊരു പ്രതിയായ പീറ്റര്‍ മുഖര്‍ജിക്ക് 2020 ഫെബ്രുവരിയില്‍ ജാമ്യം ലഭിച്ചിരുന്നു. ഇക്കാര്യവും കോടതി ചൂണ്ടിക്കാട്ടി. പീറ്റര്‍ മുഖര്‍ജിക്ക് ജാമ്യം അനുവദിച്ച എല്ലാ ഉപാധികള്‍ക്കും വിധേയമായി ഇന്ദ്രാണിയെ ജാമ്യത്തില്‍ വിടാനാണ് കോടതി അനുവദിച്ചത്.

സിബിഐ കോടതി നിരവധി തവണ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ഇന്ദ്രാണി മുഖര്‍ജി സുപ്രീംകോടതിയെ സമീപിച്ചത്. സ്വന്തം മകളെ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തി എന്ന കേസാണ് ഇന്ദ്രാണി മുഖര്‍ജിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇക്കാരണം പറഞ്ഞായിരുന്നു സിബിഐ ജാമ്യാപേക്ഷയെ എതിര്‍ത്തത്. ഇന്ദ്രാണി മുഖര്‍ജി സ്വാധീനമുള്ള വ്യക്തിയായതിനാല്‍ പ്രോസിക്യൂഷന് സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ പ്രലോഭിപ്പിക്കുകയോ ചെയ്യുമെന്ന ആശങ്കയുണ്ടെന്നാണ് സിബിഐ പറഞ്ഞത്.
കേസില്‍ 2015 ഓഗസ്റ്റിലാണ് ഇന്ദ്രാണി മുഖര്‍ജി അറസ്റ്റിലായത്. ഇന്ദ്രാണിയും മുന്‍ ഭര്‍ത്താവും ഡ്രൈവറും ചേര്‍ന്ന് 2012 ഏപ്രിലില്‍ 24കാരിയായ ഷീന ബോറയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വനത്തില്‍ ഉപേക്ഷിച്ചു
ഷീന ബോറ കൊലക്കേസില്‍ പീറ്റര്‍ മുഖര്‍ജിക്ക് ജാമ്യം. മുംബൈ ഹൈക്കോടതിയാണ് പീറ്റര്‍ മുഖര്‍ജിക്ക് ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ തെളിവില്ലെന്ന് നിരീക്ഷിച്ചാണ് ജാമ്യം അനുവദിക്കാന്‍ കോടതി തീരുമാനിച്ചത്. അതേസമയം ജാമ്യം നല്കിയ ഉത്തരവ് ആറ് ആഴ്ചത്തേക്ക് റദ്ദാക്കുകയും അപ്പീല്‍ നല്കാന് സി.ബി.ഐയ്ക്ക് സമയം അനുവദിക്കുകയും ചെയ്തു.
രണ്ട് ലക്ഷം രൂപയുടെ ബോണ്ടിലും രാജ്യം വിട്ട് പോകരുതെന്ന വ്യവസ്ഥയിലുമാണ് പീറ്റര്‍ മുഖര്ജിക്ക്ബി ജാമ്യം അനുവദിച്ചത്. പാസ്പോര്‍ട്ട് സി.ബി.ഐക്ക് മുന്നില്‍ ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ ഭാര്‍ത്താവാണ് നേരത്തെ ജാമ്യം ലഭിച്ച പീറ്റര്‍ മുഖര്‍ജി. ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകളായിരുന്നു ഷീന ബോറ. കേസില്‍ 2015 നവംബര്‍ 19നാണ് പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണി മുഖര്‍ജിയും അറസ്റ്റിലായത്. അറസ്റ്റിലാകുമ്പോള്‍ ദമ്പതികളായിരുന്നു പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണി മുഖര്‍ജിയും. പിന്നീട് ഇവര്‍ വിവാഹമോചിതരായി.
ഷീന ബോറയെ കൊലപ്പെടുത്തിയതാണെന്ന കാര്യം ഇവരുടെ വീട്ടുജോലിക്കാരനായ ശ്യാംവര്‍ റായാണ് പുറത്ത് എത്തിച്ചത്. പീറ്റര്‍ മുഖര്‍ജിയുടെ ആദ്യ വിവാഹത്തിലെ മകനുമായി ഷീന ബോറ പ്രണയത്തിലായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സിബിഐ കണ്ടെത്തിയത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications