Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ദ്രാണി മുഖര്‍ജി കൊലയാളിക്ക് കൊടുത്തത് 2.5 ലക്ഷം രൂപ!

മുംബൈ: മകനായ മിഖായേലിനെ കൊലപ്പെടുത്താന്‍ വേണ്ടി ഇന്ദ്രാണി മുഖര്‍ജി വാടകക്കൊലയാളിക്ക് രണ്ടര ലക്ഷം രൂപ നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. ആഗസ്ത് 24 നാണ് ഇന്ദ്രാണി മുഖര്‍ജി കൊലയാളിക്ക് ഈ തുക നല്‍കിയത്. ഇതടക്കം നാല് തവണയാണ് ഇന്ദ്രാണി മുഖര്‍ജി മിഖായേലിനെ കൊല്ലാന്‍ ശ്രമം നടത്തിയത് എന്നാണ് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ കൊലയാളിയെ പോലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച ഇയാളെ പോലീസ് കോടതിയില്‍ ഹാജരാക്കും. ഷീന കൊല്ലപ്പെട്ട ദിവസം ഇന്ദ്രാണി തന്നെ ഫ്‌ലാറ്റില്‍ വിളിച്ചുവരുത്തി കൊല്ലാന്‍ ശ്രമിച്ചതായി മിഖായേല്‍ കഴിഞ്ഞ ദിവസം പോലീസ് സംഘത്തോട് പറഞ്ഞിരുന്നു.

indrani

കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാനായി മുംബൈ പോലീസ് വിളിപ്പിച്ചപ്പോഴാണ് മിഖായേല്‍ ഇക്കാര്യം പറഞ്ഞത്. 2012 ഏപ്രില്‍ 24 നാണ് ഷീന ബൊറ കൊല്ലപ്പെട്ടത്. മുംബൈ വോര്‍ളിയിലെ ഫ്‌ലാറ്റിലേക്ക് ഇന്ദ്രാണി വിളിപ്പിക്കുകയും മയക്കുമരുന്ന് കലര്‍ത്തിയ മദ്യം നല്‍കുകയുമായിരുന്നു. ഷീനയെ കൊണ്ടുവരാന്‍ ഇന്ദ്രാണിയും ഖന്നയും പോയ തക്കം നോക്കി താന്‍ രക്ഷപ്പെടുകയായിരുന്നു എന്നാണ് ഇയാള്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+