ഷീന ബോറയുടേതെന്ന് കരുതുന്ന ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി
മുംബൈ: മാതാവ് ഇന്ദ്രാണി മുഖര്ജിയാല് കൊല്ലപ്പെട്ട ഷീന ബോറയുടേതെന്ന് കരുതുന്ന മൃതദേഹം പോലീസ് കണ്ടെത്തി. 2012 ഏപ്രില്‍ 24ന് സ്യൂട്ട്കേസിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ അജ്ഞാത സ്ത്രീയുടെ മൃതദേഹം പിന്നീട് മറവുചെയ്യുകയായിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും പുറത്തെടുത്തത്.
മൃതദേഹത്തിന്റെ തലയോട്ടിയും എല്ലുകളും സ്യൂട്ട്കേസും സ്ഥലത്തുനിന്നും കണ്ടെടുത്തു. ഡിഎന്‍എ പരിശോധനകള്‍ക്കുശേഷം മാത്രമേ മൃതദേഹം ഷീനയുടേത് തന്നെയാണെന്ന് ഉറപ്പിക്കാന്‍ സാധിക്കുകയുള്ളു. മരിച്ചത് ഷീനയാണെന്ന് തെളിഞ്ഞാല്‍ കേസില്‍ സുപ്രധാന വഴിത്തിരിവ് ആകും അത്. അങ്ങനെയല്ലെങ്കില്‍ പ്രതികള്‍ രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് നിയമവിദഗ്ധര്‍ പറയുന്നു.

2012 ഏപ്രില്‍ 24നാണ് ഷീനയെ കാണാതായത്. ഷീനയുടെ സഹോദരന് അന്വേഷിച്ചപ്പോള്‍ അമേരിക്കയില്‍ പോയിരിക്കുകയാണെന്നായിരുന്നു ഇന്ദ്രാണിയുടെ മൊഴി. അടുത്തിടെ പോലീസ് സ്റ്റേഷനില്‍ ലഭിച്ച ഒരു ഫോണ്‍കോളിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇന്ദ്രാണിയുടെ ഡ്രൈവര്‍ അറസ്റ്റിലാകുന്നതും പിന്നീട് ഇന്ദ്രാണിയെ പിടികൂടുന്നതും.
ഇന്ദ്രാണിയുടെ രണ്ടാമത്തെ ഭര്‍ത്താവ് സഞ്ജീവ് ഖന്നയാണ് മയക്കുമരുന്ന് നല്കിയ ഷീനയെ കൊലപ്പെടുത്തിയതെന്നാണ് ഡ്രൈവറുടെ മൊഴി. ഇന്ദ്രാണിയുടെ അറിവോടുകൂടിയായിരുന്നു കൊലപാതകം. കൊലയ്ക്കുശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ ഡ്രൈവറും കൂട്ടുനിന്നു. സഞ്ജീവ് ഖന്ന ഷീനയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമെച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications