അമ്മ സഹോദരിയെ കൊലപ്പെടുത്തിയത് എന്തിനാണെന്ന് അറിയാമെന്ന് ഇന്ദ്രാണിയുടെ മകന്‍
സ്റ്റാര്‍ ടിവിയുടെ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജി മകളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത് പലതരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും വഴിവെക്കുകയാണ്. എന്തിനാണ് അവര്‍ സ്വന്തം മകളെ ഡ്രൈവറുടെ സഹായത്തോടെ കൊലപ്പെടുത്തിയത് എന്നതില്‍ ദേശീയ മാധ്യമങ്ങളില്‍ പലതരത്തിലുള്ള വാര്‍ത്തകളാണ് പരക്കുന്നത്.
അതേസമയം, ഇന്ദ്രാണിയെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ അവരുടെ ആദ്യ വിവാഹത്തിലെ മകനും കൊല്ലപ്പെട്ട ഷീനയുടെ സഹോദരനുമായ മിഖായേല്‍ രംഗത്തെത്തി. അമ്മ സഹോദരിയെ കൊലപ്പെടുത്തിയകാര്യത്തില്‍ പോലീസില്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ തനിക്കറിയാവുന്ന കാര്യങ്ങള്‍ തുറന്നു പറയുമെന്നാണ് മിഖായേല്‍ പറയുന്നത്.
2012ല്‍ സഹോദരിയെ കാണാതായതുമുതല്‍ മിഖായേല്‍ അവരെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ മകള്‍ വിദേശത്താണെന്ന മറുപടിയാണ് ഇന്ദ്രാണി നല്‍കിയിരുന്നത്. എന്നാലിപ്പോള്‍ സഹോദരി കൊല്ലപ്പെട്ടെന്ന് അറിഞ്ഞതോടെ സ്വത്തിനുവേണ്ടിയാകാം കൊലപാതകമെന്ന് മിഖായേല്‍ സൂചന നല്‍കി. കഴിഞ്ഞ സപ്തംബര്‍ മുതല്‍ അമ്മ തനിക്ക് ചിലവിനുള്ള പണം നല്‍കാറില്ലെന്നും മിഖായേല്‍ പറയുന്നു.
വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തുമെന്നും മിഖായേല്‍ പറഞ്ഞു. അതേസമയം, ഷീനയുടെ കൊലപാതകം പീറ്ററിന്റെ ആദ്യ ഭാര്യയിലെ മകനുമായുള്ള ബന്ധത്തെ തുടര്‍ന്നാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഇരുവരും തമ്മിലുളള ബന്ധത്തെ പീറ്റര്‍ എതിര്‍ത്തിരുന്നില്ലെങ്കിലും ഇന്ദ്രാണി എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. എന്തായാലും, മിഖായേല്‍ പോലീസിന് നല്‍കുന്ന മൊഴി ഇന്ദ്രാണിയെ കൂടുതല്‍ ബുദ്ധമുട്ടിലാക്കുന്നതാകുമെന്നുറപ്പാണ്.












Click it and Unblock the Notifications