കൊലപാതകത്തിനുശേഷം ഇന്ദ്രാണി മുഖര്‍ജി മകളുടെ മുഖത്ത് കയറിയിരുന്നു; വിവരിച്ച് ഡ്രൈവര്‍
മുംബൈ: കുപ്രസിദ്ധമായ ഷീന ബോറ കൊലക്കേസില്‍ സമ്പൂര്‍ണ വിവരണവുമായി പ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായ്. കൂട്ടുപ്രതിയായിരുന്ന ശ്യാംവര്‍ അടുത്തിടെ മാപ്പുസാക്ഷിയായി മാറിയിരുന്നു. എങ്ങനെയാണ് കൊല നടത്തിയതെന്നും അത് ഒളിപ്പിച്ചതെങ്ങനെയെന്നും ശ്യാവര്‍ അന്വേഷണ സംഘത്തിനു മുന്നില്‍ വെളിപ്പെടുത്തി.
2012 മാര്‍ച്ച് അവസാനമാണ് ഇന്ദ്രാണി മുഖര്‍ജി, കാജല്‍ ശര്‍മയെന്ന പേഴ്സണല്‍ അസിസ്റ്റന്റ് മുഖേന ഡ്രൈവറുമായി ബന്ധപ്പെടുന്നത്. മുഴുവന്‍ സമയ ജോലിയായിരുന്നു ഇന്ദ്രാണി ആദ്യം വാഗ്ദാനം ചെയ്തത്. പിന്നീട് മകള്‍ ഷീന ബോറയെയും മകന് മിഖായേലിനേയും കൊലപ്പെടുത്തുന്ന പദ്ധതി ഡ്രൈവര്ക്കുമുന്നില് അവതരിപ്പിച്ചു.

പിന്നീട് കൊല്‍ക്കത്തയില്‍ നിന്നുള്ള ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ഒപ്പം ചേര്‍ന്നു. സംഭവ ദിവസം ഇരുവരും ചേര്‍ന്ന് ഷീനയെ കൊലപ്പെടുത്തിയശേഷം റായ് ഡ്രൈവ് ചെയ്യുന്ന കാറില്‍ എടുത്തിട്ടു. കാറില്‍ ഷീനയുടെ മുഖത്തിന് മുകളിലായിരുന്നു ഇന്ദ്രാണി ഇരുന്നതെന്നും കൊലപാതകത്തിനുശേഷം സ്വത്തുക്കള്‍ സ്വന്തമാക്കുന്നതിനെക്കുറിച്ചാണ് ഇന്ദ്രാണി സംസാരിച്ചതെന്നും ഡ്രൈവര്‍ പറയുന്നു.
മകന് മിഖായേലിനേയും കൊലപ്പെടുത്താന്‍ പദ്ധതിയുണ്ടായിരുന്നു. ഷീനയുടെ കൊലപാതകത്തിനുശേഷം മൃതദേഹം ഒരു ബാഗിലാക്കി ഇന്ദ്രാണിയുടെ ഗാരേജില്‍ സൂക്ഷിച്ചു. പിന്നീട് മകനെ വകവരുത്താനായി ശ്രമം. ഇതിനായി മകന് മിഖായേലിന് മദ്യം കൊടുത്തെങ്കിലും അയാള്‍ അബോധാവസ്ഥയിലായില്ല. ഇതോടെ കൊലപാതകം പിന്നീട് നടത്താനായി മാറ്റിവെച്ചു.
ഇതിനുശേഷം പിറ്റേദിവസം മൂവരും ചേര്‍ന്ന് മൃതദേഹം കാറില്‍ കയറ്റുകയും ഗാഗോഡ് ഗ്രാമത്തിനടുത്തുള്ള ഒരു വനത്തില്‍ മറവു ചെയ്തെന്നും ശ്യാംവര്‍ റായ് വെളിപ്പെടുത്തി. 2012 ഏപ്രില്‍ 24നായിരുന്നു മൃതദേഹം മറവു ചെയ്തത്. അതേസമയം, സംഭവത്തില്‍ അറസ്റ്റിലായ ഇന്ദ്രാണിയുടെ മറ്റൊരു ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് ഡ്രൈവര്‍ പറഞ്ഞു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications