മകളെയും മകനെയും കൊല്ലാന്‍ ഇന്ദ്രാണി പദ്ധതിയിട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡ്രൈവര്‍
മകളെയും മകനെയും കൊല്ലാന്‍ ഇന്ദ്രാണി പദ്ധതിയിട്ടെന്ന് ഡ്രൈവര്‍
മുംബൈ: ഷീന ബോറ കൊലക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി ഡ്രൈവര്‍. മകള്‍ ഷീന ബോറയെയും മകന്‍ മിഖായലിനെയും ഇന്ദ്രാണി കൊലപ്പെടുത്താന്‍ തീരുമാനിച്ചിരുന്നതായാണ് ഡ്രൈവര്‍ പറയുന്നതി. മാപ്പുസാക്ഷിയായ മാറിയ ഇന്ദ്രാണിയുടെ മുന്‍ ഡ്രൈവര്‍ ശ്യാംവര്‍ റായ് ആണ് കോടതിയില്‍ ഇന്ദ്രാണിക്കെതിരെ മൊഴി നല്‍കിയത്.
ഇതോടെ, കേസില്‍ ഇന്ദ്രാണിക്കെതിരായ കുരുക്കുകള്‍ മുറുകുകയാണ്. 2012ലാണ് ഷീനയെ ഇന്ദ്രാണിയും മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ചേര്‍ന്ന് കൊലപ്പെടുത്തുന്നത്. 2015ല്‍ ഇക്കാര്യം പുറത്തറിഞ്ഞതോടെ ഇന്ദ്രാണി അറസ്റ്റിലാവുകയും ചെയ്തു. കേസില്‍ നിര്‍ണായക സാക്ഷിയാണ് ഡ്രൈവര്‍ ശ്യാംവര്‍ റായ്.

സ്‌കൈപ്പിലൂടെയാണ് ഇന്ദ്രാണി മക്കളെ കൊലപ്പെടുത്തുന്ന പദ്ധതി തന്നോട് അവതരിപ്പിച്ചതെന്ന് ശ്യാംവര്‍ പറഞ്ഞു. ഇരുവരെയും കൊലപ്പെടുത്താനാണ് പദ്ധതയിട്ടതെങ്കിലും മകന്‍ മിഖായേലിനെ കൊലപ്പെടുത്താന്‍ കഴിഞ്ഞില്ല. രണ്ടുപേരും തന്റെ മക്കളാണെന്നറിഞ്ഞാല്‍ സമൂഹത്തിലുണ്ടാകുന്ന പേരുദോഷമായിരുന്നു കാരണമായി പറഞ്ഞത്.
ഇവര്‍ സഹോദരങ്ങളാണെന്നായിരുന്നു ഇന്ദ്രാണ് പുറത്തു പറഞ്ഞിരുന്നത്. കൊലപാതകത്തില്‍ ഇന്ദ്രാണിയെ സഹായിച്ച വ്യക്തികൂടിയാണ് ഡ്രൈവര്‍. മകള്‍ ഇന്ദ്രാണിയോട് ഒരു പുതിയ ഫ് ളാറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സത്യം വിളിച്ചുപറയുമെന്നും ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് മകള്‍ക്ക് ഒരു ഡയമണ്ട് റിങ് വാഗ്ദാനം ചെയ്താണ് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയതെന്നും പിന്നീട് കൊലപ്പെടുത്തുകയായിരുന്നെന്നും ഡ്രൈവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications