ഷീന ബോറ മരിച്ചിട്ടില്ല, അമേരിയ്ക്കയില്‍ ഉണ്ട്!!!
മുംബൈ: ഷീന ബോറ കൊലക്കേസില്‍ ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തല്‍. മകളെ കൊലപ്പെടുത്തിയെന്ന് കരുതുന്ന അമ്മ ഇന്ദ്രാണി മുഖര്‍ജി ചോദ്യം ചെയ്യലില്‍ പറഞ്ഞ കാര്യം അന്വേഷണ ഉദ്യോഗസ്ഥരും ശരിയ്ക്കും അമ്പരപ്പിച്ചിരിയ്ക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഷീന ബോറ കൊല്ലപ്പെട്ടിട്ടില്ല. ഇപ്പോഴും ജീവനോടെയുണ്ട്. മൂന്ന് വര്‍ഷമായി അമേരിക്കയിലാണ് ഉള്ളത് - ഇന്ദ്രാണി മുഖര്‍ജി ചോദ്യം ചെയ്യലില്‍ ഇങ്ങനെ പറഞ്ഞു എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൊല്ലപ്പെട്ടിട്ടില്ലെങ്കില്‍ എന്തുകൊണ്ടാണ് ഷീന ബോറ ഇന്ത്യയിലേയ്ക്ക് വരാത്തത്? അതിനുള്ള ഉത്തരവും ഇന്ദ്രാണിയ്ക്കുണ്ട്.

ഷീന മരിച്ചിട്ടില്ലേ
തന്റെ മകള്‍ ഷീന ബോറ മരിച്ചിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ ഇന്ദ്രാണി മുഖര്‍ജി പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയില്‍
മൂന്ന് വര്‍ഷം മുമ്പ് അവള്‍ അമേരിക്കയിലേയ്ക്ക് പോയതാണെന്നും ഷീന പറയുന്നു. അപ്പോള്‍ പോലീസ് കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ ആരുടേതാണ്?

എന്തുകൊണ്ട് ഷീന മടങ്ങുന്നില്ല
ഇവിടെ ഇത്രയും വിവാദമായിട്ടും എന്തുകൊണ്ട് ഷീന ബോറ ഇന്ത്യയിലേയ്ക്ക് മടങ്ങുന്നില്ല? തന്നോട് അവള്‍ക്ക് അത്രയേറെ വെറുപ്പാണ്. അതുകൊണ്ടാണ് ഇന്ത്യയിലേയ്ക്ക് മടങ്ങാത്തതെന്നാണ് ഇന്ദ്രാണിയുടെ വിശദീകരണം.

എല്ലാവരേയും വിശ്വസിപ്പിച്ചു
ഷീന ബോറ അമേരിക്കയിലേയ്ക്ക് പോയി എന്നാണ് ഇന്ദ്രാണി എല്ലാവരേയും വിശ്വസിപ്പിച്ചിരുന്നത്. ഇക്കാര്യം തന്നെയാണ് ഇപ്പോള്‍ പോലീസിനോട് പറഞ്ഞതും.

ഫോണും ഇമെയിലും
ഷീന ബോറയെ കാണാതായതിന് ശേഷം ഒരു വര്‍ഷത്തോളം അവരുടെ മൊബൈല്‍ ഫോണ്‍ ഇന്ദ്രാണി ഉപയോഗിച്ചിരുന്നു. ഷീനയുടെ പേരില്‍ അവര്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലേയ്ക്ക് രാജിക്കത്തും അയച്ചു.

സഹോദരിയെന്ന് പറഞ്ഞ് പറ്റിച്ചു
ഷീന ബോറ തന്റെ സഹോദരിയാണെന്നായിരുന്നു ഇന്ദ്രാണി എല്ലാവരോടും പറഞ്ഞിരുന്നത്. കൊലപാതക വാര്‍ത്ത പുറത്ത് വന്നതിന് ശേഷമാണ് സത്യം പുറംലോകം അറിയുന്നത്.

പോലീസ് അന്വേഷണം
ഷീനുടെ മരണം സംബന്ധിച്ച് പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എങ്കിലും ഇന്ദ്രാണി പറഞ്ഞ സമയത്ത് ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേയ്ക്ക് യാത്ര ചെയ്തവരുടെ വിവരങ്ങള്‍ ശേഖരിയ്ക്കുകയാണ് പോലീസ്.

ആരാണ് സിദ്ധാര്‍ത്ഥ് ദാസ്
ഇന്ദ്രാണിയുടെ ആദ്യ ഭര്‍ത്താവാണ് സിദ്ധാര്‍ത്ഥ് ദാസ്. കേസില്‍ ഇയാള്‍ക്കും പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളെ കൊല്‍ക്കത്തയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications