കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ജയിലിൽ കടുത്ത പീഡനം!!! തടവുകാരിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!!!

തന്നെയും മർദിച്ചെന്ന് ഇന്ദ്രാണി മുഖർജി കോടതിയിൽ പരാതി നൽകി

  • By Ankitha
Google Oneindia Malayalam News

മുംബൈ: മുംബൈ ബൈഖുള ജയിലിൽ തടവുകാർ നേരിടുന്നത് കൊടിയ പീഡനം. ജയിലിലെ തടവുകാരി മഞ്ജുള മരിച്ചത് പൊലീസുകാരുടെ പീഡനം മൂലമെന്ന് റിപ്പോട്ട്. ഫോറൻസിക് റിപ്പോർട്ട് വന്നാലുടൻ തന്നെ കാരണക്കാരായ വനിത ജയിൽ ഓഫീസറുടേയും ആറ് കോൺസ്റ്റബിൾമാരുടേയും അറസ്റ്റ് രേഖപ്പെടുത്തും. സഹതടവുകാരിയായ മഞ്ജുളയെ മർദിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചതിന് തന്നെയും പൊലീസുകാർ ആക്രമിച്ചുവെന്നു ഷീന ബോറ വധക്കേസിലെ പ്രതി ഇന്ദ്രാണ് മുഖാർജി പരാതി നൽകിയിട്ടുണ്ട്.

മറ്റൊരു ഹിറ്റ്‌ലര്‍!!! ഡൊണാൾഡ് ട്രംപിനെ ഹിറ്റ്‌ലറോട് ഉപമിച്ച് ഉത്തര കൊറിയ!!!മറ്റൊരു ഹിറ്റ്‌ലര്‍!!! ഡൊണാൾഡ് ട്രംപിനെ ഹിറ്റ്‌ലറോട് ഉപമിച്ച് ഉത്തര കൊറിയ!!!

ശ്യാംദത്തിന്റെ സ്ട്രീറ്റ് ലൈറ്റില്‍ നായകന്‍ മമ്മൂട്ടിയല്ല, അപ്പോള്‍ മമ്മൂട്ടിയുടെ റോള്‍ എന്താണ് ??

ഷീന ബോറ വധക്കേസിലെ വിചാരണ കേൾക്കുന്ന സിബിഐ കോടതിയിലാണ് ഇന്ദ്രാണി പരാതി നൽകിയത്. തന്നെ ശാരീരികമായും മർദിച്ചെന്നും പൊലീസുകാരുടെ ക്രൂര കൃത്യങ്ങൾക്കെതിരെ പ്രതികരിച്ചിരുന്നില്ലെങ്കിൽ തങ്ങളുടെ അവസ്ഥയും ഇതുപോലെ ആയിരിക്കുമെന്നും ഇന്ദ്രാണി പറഞ്ഞു.തുടർന്ന് ഇവരെ ബുധനാഴ്ച ഹാജരാക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.സംഭവം ഇങ്ങനെ: സഹോദര ഭാര്യയെ തീകൊളുത്തി കൊന്ന കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്ന മഞ്ജുള ഷെട്ടിയാണ് ജയിലർമാരുടെ ആക്രമണത്തിൽ മരിച്ചത്. ഭക്ഷണസാധത്തിൽ രണ്ട് കോഴിമുട്ടയും പാവും കാണാതായതിനെ തുടർന്നുണ്ടായ തർക്കമാണ് മർദനത്തിലും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്.

murder

ജയിൽ ഓഫീസറുടെ മുറിയിൽ നിന്നും മഞ്ജുളയുടെ കരച്ചിൽ കേട്ടെന്നും പിന്നീട് കണ്ടത് തളർന്നെത്തിയ മഞ്ജുളയെയാണെന്നും പിന്നീട് അഞ്ച് വാർഡൻമാർ വന്ന് മഞ്ജുളയെ മർദിക്കുകയും ചെയ്തുവെന്ന് സഹതടവുകാരി മൊഴി നൽകി. മഞ്ജുളയുടെ സ്വകാര്യ ഭാഗങ്ങളിൽ ലാത്തി കയറ്റുകയും തുടർന്ന് ആരോഗ്യനില മോശമായ ഇവരെ ആശുപത്രിയിൽ കൊണ്ടു പോകാൻ ജയിൽ അധികൃതർ തയ്യാറായില്ല.ഇന്ദ്രാണി അടക്കമുള്ള തടവുകാർ പ്രതിക്ഷേധവുമായി രംഗത്തെത്തിയപ്പോഴാണ് ആശുപത്രിയിൽ കൊണ്ടു പോയതെന്നും എന്നാൽ ജീവൻ രക്ഷിക്കാനായില്ലെന്നും ഇന്ദ്രാണി പറയുന്നുണ്ട്.ഇന്ദ്രാണിയടക്കം 219 വനിത ജയിൽപ്പുള്ളികൾക്കെതിരെ കലാപകുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഗൂഢാലോചന, മറ്റുള്ളവരെ കലാപത്തിന്​ പ്രേരിപ്പിക്കൽ എന്നീ കുറ്റ​ങ്ങളും ഇന്ദ്രാണിക്കു​ നേരെ ആരോപിച്ചിട്ടുണ്ട്.

English summary
Ms Mukerjea, 44, has informed a Mumbai court that she would like to testify about the inmate's death. She says the woman was tortured by a lathi or stick being inserted in her private parts. The FIR or police complaint, filed by the victim's cell-mate, also refers to the sexual assault by a woman jail officer.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X