കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദ്രാണിയുടെ നില ഗുരുതരം; അടുത്ത 48മണിക്കൂര്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: അമിതമായ അളവില്‍ ഉറക്ക ഗുളിക കഴിച്ചെന്ന് സംശയിക്കുന്ന ഇന്ദ്രാണി മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഇന്ദ്രാണി ചികിത്സയില്‍ കഴിയുന്ന ജെജെ ഹോസ്പിറ്റല്‍ ഡീന്‍ ടിപി ലഹാനെ അറിയിച്ചു. മകള്‍ ഷീന ബോറയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയവെയാണ് ഇന്ദ്രാണി ആശുപത്രിയിലായത്.

കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ടായിരുന്നു ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ അമിതമായ അളവില്‍ ഉറക്കഗുളിക ഉള്ളില്‍ ചെന്നതാണെന്ന് കണ്ടെത്തി. പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന ഇന്ദ്രാണിക്ക് ഇത്രയും ഗുളികകള്‍ ലഭിച്ചത് എവിടെനിന്നാണെന്ന കാര്യത്തില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്.

indranimukherjee
ശനിയാഴ്ച ഉച്ചയോടെ ഇന്ദ്രാണിയുടെ നില അല്‍പം മെച്ചപ്പെട്ടതായുള്ള വാര്‍ത്തയുണ്ടായിരുന്നു. അവര്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ചോദ്യങ്ങള്‍ക്ക് തലകുലുക്കിയെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, വൈകിട്ടോടുകൂടി അവര്‍ പഴയ അവസ്ഥയിലായിരിക്കുകയാണ്. മികച്ച ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇന്ദ്രാണി കഴിയുന്നത്.

ഷീന ബോറ കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത് സിബിഐ ആണ്. അതുകൊണ്ടുതന്നെ ഉയര്‍ന്ന സിബിഐ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി ഇന്ദ്രാണിയുടെ ആരോഗ്യനിലയെക്കുറിച്ച് റിപ്പോര്‍ട്ട് തേടി. സിബിഐ ചോദ്യം ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് അവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നത് ദുരൂഹതയുണ്ടാക്കിയിട്ടുണ്ട്. ആരെങ്കിലും അവര്‍ക്ക് മനപൂര്‍വം ഗുളികള്‍ നല്‍കിയതാണോയെന്നും സിബിഐ അന്വേഷിക്കുകയാണ്.

English summary
doctors says Indrani Mukherjee's condition critical
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X