ഇന്ദ്രാണിയും പീറ്റര്‍ മുഖര്‍ജിയും നിക്ഷേപിച്ചത് 900 കോടി രൂപ
മുംബൈ: ഷീന ബോറ കൊലക്കേസുമായി ബന്ധപ്പെട്ട് സിബിഐ നിര്‍ണായക വിവരങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തി. ഷീന ബോറയ്ക്ക് സിംഗപ്പൂരിലെ HSBC ബാങ്കില്‍ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതായി സിബിഐ പ്രത്യേക കോടതിയില്‍ അറ്റോണി സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് ആണ് വെളിപ്പെടുത്തി. കഴിഞ്ഞദിവസം അറസ്റ്റിലായ പീറ്റര്‍ മുഖര്‍ജിയുടെ കസ്റ്റഡി കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് വെളിപ്പെടുത്തല്‍.
അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ഇതിനായി ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും അനില്‍ സിങ് കോടതിയെ അറിയിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഷീനയെ അമ്മ ഇന്ദ്രാണിയുടെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കൂടാതെ, ഇന്ദ്രാണിയും ഭര്‍ത്താവും മുന്‍ സ്റ്റാര്‍ ഇന്ത്യ മേധാവിയുമായ പീറ്റര്‍ മുഖര്‍ജിയും ചേര്‍ന്ന് 2006-07 കാലയളവില്‍ വിവിധ കമ്പനികളിലായി 900 കോടി രൂപ നിക്ഷേപിച്ചിരുന്നതായും സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് വെളിപ്പെടുത്തി. ഷീനയ്ക്കും പീറ്റര്‍ മുഖര്‍ജിയുടെ മകന് രാഹുലിനും ഈ പണം കൈമാറ്റം ചെയ്യപ്പെടേണ്ടിവരുമെന്ന ഭയമാണ് ഷീനയെ ഇല്ലാതാക്കാന്‍ ഇന്ദ്രാണിയെ പ്രേരിപ്പിച്ചത്.
സിബിഐയുടെ അപേക്ഷ പ്രകാരം പീറ്റര്‍ മുഖര്‍ജിയുടെ കസ്റ്റഡി കാലാവധി നവംബര്‍ 30വരെ കോടതി നീട്ടി. പീറ്റര്‍ മുഖര്‍ജി നിരപരാധിയാണെന്നും ഇന്ദ്രാണിയുടെ മറ്റൊരു ഇരയാണ് പീറ്റര്‍ മുഖര്ജിയെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന് വാദിച്ചത്. എന്നാല്‍, അടുത്ത ബന്ധുവിനെ കാണാതായിട്ടും രണ്ടുവര്‍ഷത്തോളം പീറ്റര്‍ മുഖര്‍ജി അന്വേഷിക്കാത്തതുതന്നെ സംശയാസ്പദമാണെന്ന് സിബിഐയ്ക്കുവേണ്ടി ഹാജരായ അനില്‍ സിങ് കോടതിയെ ബോധിപ്പിച്ചു.
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications