കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദ്രാണിയും പീറ്റര്‍ മുഖര്‍ജിയും നിക്ഷേപിച്ചത് 900 കോടി രൂപ

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: ഷീന ബോറ കൊലക്കേസുമായി ബന്ധപ്പെട്ട് സിബിഐ നിര്‍ണായക വിവരങ്ങള്‍ കോടതിയില്‍ വെളിപ്പെടുത്തി. ഷീന ബോറയ്ക്ക് സിംഗപ്പൂരിലെ HSBC ബാങ്കില്‍ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയതായി സിബിഐ പ്രത്യേക കോടതിയില്‍ അറ്റോണി സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് ആണ് വെളിപ്പെടുത്തി. കഴിഞ്ഞദിവസം അറസ്റ്റിലായ പീറ്റര്‍ മുഖര്‍ജിയുടെ കസ്റ്റഡി കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് വെളിപ്പെടുത്തല്‍.

അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണെന്നും ഇതിനായി ഇന്റര്‍പോളിന്റെ സഹായം തേടുമെന്നും അനില്‍ സിങ് കോടതിയെ അറിയിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഷീനയെ അമ്മ ഇന്ദ്രാണിയുടെ നേതൃത്വത്തില്‍ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

peter-mukherjee-s-wife-indrani

കൂടാതെ, ഇന്ദ്രാണിയും ഭര്‍ത്താവും മുന്‍ സ്റ്റാര്‍ ഇന്ത്യ മേധാവിയുമായ പീറ്റര്‍ മുഖര്‍ജിയും ചേര്‍ന്ന് 2006-07 കാലയളവില്‍ വിവിധ കമ്പനികളിലായി 900 കോടി രൂപ നിക്ഷേപിച്ചിരുന്നതായും സോളിസിറ്റര്‍ ജനറല്‍ അനില്‍ സിങ് വെളിപ്പെടുത്തി. ഷീനയ്ക്കും പീറ്റര്‍ മുഖര്‍ജിയുടെ മകന്‍ രാഹുലിനും ഈ പണം കൈമാറ്റം ചെയ്യപ്പെടേണ്ടിവരുമെന്ന ഭയമാണ് ഷീനയെ ഇല്ലാതാക്കാന്‍ ഇന്ദ്രാണിയെ പ്രേരിപ്പിച്ചത്.

സിബിഐയുടെ അപേക്ഷ പ്രകാരം പീറ്റര്‍ മുഖര്‍ജിയുടെ കസ്റ്റഡി കാലാവധി നവംബര്‍ 30വരെ കോടതി നീട്ടി. പീറ്റര്‍ മുഖര്‍ജി നിരപരാധിയാണെന്നും ഇന്ദ്രാണിയുടെ മറ്റൊരു ഇരയാണ് പീറ്റര്‍ മുഖര്‍ജിയെന്നുമായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍, അടുത്ത ബന്ധുവിനെ കാണാതായിട്ടും രണ്ടുവര്‍ഷത്തോളം പീറ്റര്‍ മുഖര്‍ജി അന്വേഷിക്കാത്തതുതന്നെ സംശയാസ്പദമാണെന്ന് സിബിഐയ്ക്കുവേണ്ടി ഹാജരായ അനില്‍ സിങ് കോടതിയെ ബോധിപ്പിച്ചു.

English summary
Indrani and Peter Mukerjea had invested Rs 900 crore in various companies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X