കൊലയ്ക്കുശേഷം ഇന്ദ്രാണി ഷീനയുടെ മൃതദേഹത്തില്‍ ലിപ്സ്റ്റിക്കും പെര്‍ഫ്യൂമും പുരട്ടിയത് എന്തിനാണ്?
മുംബൈ: ഷീന ബോറയുടെ കൊലപാതകം ഒരു വിചിത്ര കഥപോലെ നീളുകയാണ്. മകളായ ഷീന ബോറയെ സുന്ദരിയാക്കിയാണ് ഇന്ദ്രാണി മുഖര്‍ജി മടക്കി അയച്ചത്. മകളെ കൊലപ്പെടുത്തിയശേഷം മടിയിലിരുത്തി ഷീനയുടെ ചുണ്ടുകളില്‍ ലിപ്സ്റ്റിക് പുരട്ടുകയും മുടി ചീകിയൊതുക്കി കെട്ടിക്കൊടുക്കുകയും പെര്‍ഫ്യൂം അടിച്ചുക്കൊടുക്കുകയും ചെയ്തത്രേ.
മകളെ കത്തിക്കാന്‍ കൊണ്ടുപോകുന്നതിനു മുന്‍പ് സുന്ദരിയാക്കിയ ആദ്യത്തെ അമ്മ ഒരുപക്ഷേ ഇന്ദ്രാണിയായിരിക്കാം. ഇന്ദ്രാണിയും രണ്ടാം ഭര്‍ത്താവായിരുന്ന സഞ്ജീവ് ഖന്നയും മകളുടെ മൃതദേഹം റായിഗഡിനു സമീപമുള്ള മലയിടുക്കില്‍ ഉപേക്ഷിക്കാന്‍ കൊണ്ടുപോകുന്നതിനു ഇടയിലാണ് ഇതൊക്കെ സംഭവിക്കുന്നത്.

കൊലയ്ക്കുശേഷം മകളെ സുന്ദരിയാക്കി
ഷീന ബോറയെ കൊലപ്പെടുത്തിയതിനുശേഷം മൃതദേഹം ഉപേക്ഷിക്കാനായി കാറിലാണ് ഇന്ദ്രാണിയും ഭര്‍ത്താവ് പോയത്. യാത്രയ്ക്കിടെ ഇന്ദ്രാണി മകളെ മടിയിലിരുത്തി അവള്‍ക്ക് ലിപ്സ്റ്റിക് ഇട്ടുകൊടുക്കുകയും മുടി ചീകി കെട്ടിക്കൊടുക്കുയും ചെയ്തത്രേ. ദേഹത്ത് പെര്‍ഫ്യൂമും അടിച്ചുകൊടുത്തു.

ലിപ്സ്റ്റിക്കും പെര്‍ഫ്യൂമും ഉപയോഗിച്ചത് എന്തിനായിരുന്നു?
മൃതദേഹം ഉപേക്ഷിക്കാന്‍ പോകുന്ന യാത്രക്കിടെ പോലീസിനു സംശയം തോന്നിക്കാതിരിക്കാനാണ് ഇന്ദ്രാണി ഇങ്ങനെ ചെയ്തതെന്നാണ് പറയുന്നത്.

ഷീനയെ എവിടെയാണ് ഉപേക്ഷിച്ചത്?
കൊലപ്പെടുത്തിയശേഷം ഇന്ദ്രാണിയും രണ്ടാം ഭര്‍ത്താവായ സഞ്ജീവ് ഖന്നയും മകളുടെ മൃതദേഹവുമായി കാറില്‍ റായിഗഡിലേക്കാണ് പോയത്. റായിഗഡിനു സമീപമുള്ള മലയിടുക്കില്‍ ഉപേക്ഷിക്കാനായിരുന്നു പദ്ധതി.

കത്തിച്ചതിനുശേഷം വലിച്ചെറിഞ്ഞു
മലയിടുക്കില്‍ മൃതദേഹം കത്തിച്ചശേഷം വലിച്ചെറിയുകയായിരുന്നത്രേ.

ആര്‍ക്കും സംശയം തോന്നാത്ത തരത്തില്‍
പുലര്‍ച്ചെയായിരുന്നു ഇവര്‍ യാത്ര തിരിച്ചത്. കാറിന്റെ പിന് സീറ്റില്‍ ഇന്ദ്രാണിയുടെയും സഞ്ജീവ് ഖന്നയുടെയും മടിയില്‍ കിടത്തിയാണ് ഷീനയെ കൊണ്ടുപ്പോയത്. ഷീനയുടെ തല ഇന്ദ്രാണി ഉയര്‍ത്തി പിടിച്ചിരുന്നു. സുഖമില്ലാത്ത ആളെ കൊണ്ട് പോകുന്ന പ്രതീതി ഉണ്ടാക്കാനാണ് ഇങ്ങനെ ചെയ്തത്.

കൊലപാതകം നടക്കുന്നത്
2012 ഏപ്രില്‍ 24നു വര്‍ളിയിലെ ഇന്ദ്രാണിയുടെ ഫഌറ്റിന്റെ ഗാരേജില്‍ വെച്ചാണ് ഷീന ബോറ കൊല്ലപ്പെടുന്നത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications