കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ദു മല്‍ഹോത്ര സുപ്രീം കോടതി ജഡ്ജി! മലയാളിയായ ജസ്റ്റിസ് കെഎം ജോസഫിനെ കേന്ദ്രം തഴഞ്ഞു?

  • By Desk
Google Oneindia Malayalam News

ദില്ലി: മൂന്ന് മാസം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെ സുപ്രീം കോടതി ജഡ്ജിയാക്കാനുള്ള കൊളിജീയം നിര്‍ദ്ദേശത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരം. ഇതോടെ അഭിഭാഷകയായിരിക്കെ സുപ്രീം കോടതിയില്‍ നേരിട്ട് നിയമിതയാകുന്ന ആദ്യ വനിതാ അഭിഭാഷകയാവും ഇവര്‍. അതേസമയം കൊളീജിയം നിര്‍ദ്ദേശിച്ച മലയാളിയായ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെഎം ജോസഫിന്‍റെ നിയമനകാര്യത്തില്‍ കേന്ദ്രം തിരുമാനം എടുത്തില്ല. വെള്ളിയാഴ്ച ഇന്ദു മല്‍ഹോത്ര ജഡ്ജിയായി പദവി ഏറ്റെടുക്കും.

indu malhotra

സുപ്രീം കോടതിയിലെ സീനിയര്‍ പദവി ലഭിക്കുന്ന രണ്ടാമത്തെ വനിതാ അഭിഭാഷകയായ ഇന്ദു സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകന്‍ ഒപി മല്‍ഹോത്രയുടെ മകളാണ്. 2007 ലായിരുന്നു ഇന്ദുവിന് സീനിയര്‍ പദവി ലഭിച്ചത്. ഇന്ദുവിന് മുന്‍പ് ലീലാ സേത്തിനാണ് സീനിയര്‍ പദവി ലഭിച്ചത്. ഇവര്‍ പിന്നീട് ജഡ്ജിയായി നിയമിതയായി.സുപ്രീം കോടതിയിലെ 24 ജഡ്ജിമാരില്‍ നിലവില്‍ ഒരു വനിത മാത്രമാണ് ഉള്ളത്. ജസ്റ്റിസ് ആര്‍ ഭാനുമതിയാണ് അത്. സുപ്രീം കോടതി ജഡ്ജിയായ ആറാമത്തെ വനിതയായിരുന്നു ഭാനുമതി. ആദ്യ വനിതാ ജഡ്ജ് ഫാത്തിമ ബീവി ആയിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറനെ ജഡ്ജിമാരായ ജസ്റ്റിസ് ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ പി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട കൊളീജിയമാണ് നിമയനങ്ങള്‍ ശുപാര്‍ശ ചെയ്തത്.

supreme court

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നീക്കം ജസ്റ്റിസ് കെഎം ജോസഫ് റദ്ദാക്കിയിരുന്നു. ഇതാണ് കെഎം ജോസഫിനെ തഴഞ്ഞതിലെ കാരണമെന്നാണ് വിലയിരുത്തല്‍. കെഎം ജോസഫിനെ ആന്ധ്രപ്രദേശ്, തെലുങ്കാന ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ നേരത്തേ ശുപാര്‍ശ ഉണ്ടായിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇതും തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷവും കെഎം ജോസഫിനെ ഒഴിവാക്കിയ കൊളീജിയം നടപടിയെ ജസ്റ്റിസ് ചെലമേശ്വര്‍ ചോദ്യം ചെയ്തിരുന്നു.

നേരത്തേ ജഡ്ജിമാരുടെ നിയമനം വൈകുന്നത് സംബന്ധിച്ച് ജസ്റ്റിസ് കുര്യന്‍ ജോസഫ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്തയച്ചിരുന്നു. പുതിയ ജഡ്ജിയുടെ നിയമനം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ജസ്റ്റിസ് ദീപക് മിശ്രയോട് ഫുള്‍ കോര്‍ട്ട് വിളിക്കാന്‍ ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയിയും മദന്‍ ലോകൂറും ആവശ്യപ്പെട്ടിരുന്നു.

English summary
Indu Malhotra Will Be First Woman Lawyer Appointed As Supreme Court Judge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X