കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോംബ് സ്ഫോടനത്തിന് കോപ്പുകൂട്ടി ഹിന്ദു സംഘടന പ്രവര്‍ത്തകര്‍; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍...

  • By Desk
Google Oneindia Malayalam News

പൂണെ: പൂണെയിലെ സണ്‍ബേണ്‍ ഫെസ്റ്റിവലിനിടയ്ക്ക് ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്തിരുന്നതായി വെളിപ്പെടുത്തല്‍. ഹിന്ദു സംഘടനയായ സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകര്‍ ആണ് ഇത്തരം ഒരു ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നത് എന്നാണ് മഹാരാഷ്ട്ര ആന്റി ടെററിസം സ്‌ക്വാഡ് വ്യക്തമാക്കിയത്.

2017 ലെ പൂണെ സണ്‍ബേണ്‍ ഫെസ്റ്റിവല്‍ ആയിരുന്നു ഇവര്‍ ലക്ഷ്യം വച്ചിരുന്നത്. ആഘോഷം ഹിന്ദുവിരുദ്ധം ആണെന്ന് പറഞ്ഞായിരുന്നു ഇവരുടെ പദ്ധതികള്‍. നേരത്തെ ഗോവയില്‍ ആയിരുന്നു സണ്‍ബേണ്‍ ഫെസ്റ്റിവല്‍ നടത്തിയിരുന്നത്. പിന്നീടാണ് അത് പൂണെയിലേക്ക് മാറ്റിയത്.

Sunburn Festival

ഈ മാസം തുടക്കത്തില്‍ ആയിരുന്നു അഞ്ച് സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകരെ ഭീകര വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. ഇവരില്‍ നാല് പേരെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആണ് ഭീകരാക്രമണ പദ്ധതിയെ കുറിച്ച് എടിഎസ് വെളിപ്പെടുത്തിയത്. എന്നാല്‍ അറസ്റ്റിലായവര്‍ക്ക് തങ്ങളുടെ സംഘടനയുമായി ബന്ധമില്ലെന്നാണ് സനാതന്‍ സന്‍സ്ഥയുടെ വാദം.

വൈഭവ് റാവത്ത്, ശരദ് കലാസ്‌കര്‍, സുധാന്‍വ ഗോണ്ടലേക്കര്‍, ശ്രീകാന്ത് പങ്കാര്‍ക്കര്‍, അവിനാശ് പവാര്‍ എന്നിവരെ ആണ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരില്‍ അവിനാശ് ഒഴികെയുള്ളവരെ ആയിരുന്നു കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയത്.

പത്മാവത് സിനിമ പ്രദര്‍ശിപ്പിച്ച തീയേറ്ററുകള്‍ക്ക് മുന്നില്‍ പെട്രോള്‍ ബോംബ് എറിഞ്ഞ കേസുകളിലും ഇവര്‍ പ്രതികളാണ് എന്നാണ് എടിഎസ് വ്യക്തമാക്കിയിട്ടുള്ളത്. ചില എഴുത്തുകാരേയും പത്രപ്രവര്‍ത്തകരേയും ചരിത്രകാരന്‍മാരേയും ആക്രമിക്കാനും ഇവര്‍ പദ്ധതിയിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മൂന്ന് ബൈക്കുകളും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അതില്‍ ഒരു ബൈക്ക് ആണ് മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകികള്‍ ഉപയോഗിച്ചിരുന്നത് എന്നും സംശയിക്കുന്നുണ്ട്. ഇവരില്‍ നിന്ന് ഒട്ടേറെ തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.

English summary
Hindu right wing group Sanatan Sanstha workers planned blast at Pune Sunburn festival: ATS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X