ബാങ്ക് ഇടപാടുകള്‍ക്ക് ഇനി പാസ് വേര്ഡുകളില്ല!!!
ദില്ലി: പാസ് വേര്‍ഡുകള്‍ മറന്നുപോകുന്നതിനെ കുറിച്ചോര്‍ത്തുള്ള ടെന്ഷനുകള്ക്ക് വിടപറയാന്‍ സമയമായി. ബാങ്ക് ഇടപാടുകള്‍ക്കുള്ള പാസ് വേര്‍ഡുകള്‍ നീക്കാനൊരുങ്ങി ഇന്‍ഡസ് ലാന്ഡ്് ബാങ്കാണ് രംഗത്തെത്തിയിട്ടുള്ളത്. പാസ് വേര്‍ഡുകള്‍ക്ക് വിടനല്‍കി എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനൊപ്പം മൊബൈല്‍ ബാങ്കിംഗ് ആപ്പ് വഴി ഫിംഗര്‍ പ്രിന്റ് ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്താനാണ് ബാങ്കിന്റെ പദ്ധതി. ഇതിന് പുറമേ ബയോമെട്രിക്ക് വിവരങ്ങള്‍ ശേഖരിച്ച് സാമ്പത്തിക സേവനങ്ങള്‍ എളുപ്പത്തിലാക്കാനുള്ള സംവിധാനങ്ങളാണ് ബാങ്ക് ഭാവിയിലേക്ക് ലക്ഷ്യമിടുന്നത്.
ഇന്‍ഡസ് ലാന്‍ഡ് ബാങ്കിന് പുറമേ ഐസിഐസിഐ ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാറ്റേര്‍ഡ് ബാങ്ക് എന്നിവയും എടിഎം മെഷീനുകള്‍ കേന്ദ്രീകരിച്ച് ബയോമെട്രിക്ക് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ബെംഗളുരുവില്‍ അവതരിപ്പിച്ച ഈ സംവിധാനം എടിഎം, ക്രെഡിറ്റ് കാര്‍ഡ് പിന് നമ്പര്‍ എന്നിവയില്ലാതെ പണമിടപാടുകള്‍ നടത്താന്‍ സഹായിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.

ഉപയോക്താക്കള്‍ക്ക് വലിയ പാസ് വേര്‍ഡുകള്‍ ഓര്‍ത്തുവെയ്ക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായാണ് ഡിജിറ്റല്‍ ഏജന്‍സി വെബ്ബ്ചട്ട്നിയുമായി ചേര്‍ന്ന് ഇന്‍ഡസ് ലന്‍ഡ് ബാങ്കിന്റെ ഈ ശ്രമം. എന്നാല്‍ ഫിംഗര്‍പ്രിന്റ് സംവിധാനം ഇന്ത്യയിലെ ഇന്‍ഡസ് ലാന്‍ഡ് ഉപയോക്താക്കള്് സ്വീകരിക്കാന്‍ സമയമെടുക്കുമെന്ന് ചൂണ്ടിക്കാണിക്കുന്ന ബാങ്ക് ഭാവിയില്‍ പാസ് വേര്‍ഡുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ എളുപ്പം ഈ സംവിധാനമായിരിക്കുമെന്നും വ്യക്തമാക്കുന്നു.
-
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications