കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് ഇടപാടുകള്‍ക്ക് ഇനി പാസ് വേര്‍ഡുകളില്ല!!!

  • By Sandra
Google Oneindia Malayalam News

ദില്ലി: പാസ് വേര്‍ഡുകള്‍ മറന്നുപോകുന്നതിനെ കുറിച്ചോര്‍ത്തുള്ള ടെന്‍ഷനുകള്‍ക്ക് വിടപറയാന്‍ സമയമായി. ബാങ്ക് ഇടപാടുകള്‍ക്കുള്ള പാസ് വേര്‍ഡുകള്‍ നീക്കാനൊരുങ്ങി ഇന്‍ഡസ് ലാന്‍ഡ്് ബാങ്കാണ് രംഗത്തെത്തിയിട്ടുള്ളത്. പാസ് വേര്‍ഡുകള്‍ക്ക് വിടനല്‍കി എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനൊപ്പം മൊബൈല്‍ ബാങ്കിംഗ് ആപ്പ് വഴി ഫിംഗര്‍ പ്രിന്റ് ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്താനാണ് ബാങ്കിന്റെ പദ്ധതി. ഇതിന് പുറമേ ബയോമെട്രിക്ക് വിവരങ്ങള്‍ ശേഖരിച്ച് സാമ്പത്തിക സേവനങ്ങള്‍ എളുപ്പത്തിലാക്കാനുള്ള സംവിധാനങ്ങളാണ് ബാങ്ക് ഭാവിയിലേക്ക് ലക്ഷ്യമിടുന്നത്.

 ലിവിന്‍ റിലേഷന്‍ ഷിപ്പ്: യുവാവ് യുവതിയെ കുത്തിയത് 32 തവണ, കാരണം!!! ലിവിന്‍ റിലേഷന്‍ ഷിപ്പ്: യുവാവ് യുവതിയെ കുത്തിയത് 32 തവണ, കാരണം!!!

ഇന്‍ഡസ് ലാന്‍ഡ് ബാങ്കിന് പുറമേ ഐസിഐസിഐ ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാറ്റേര്‍ഡ് ബാങ്ക് എന്നിവയും എടിഎം മെഷീനുകള്‍ കേന്ദ്രീകരിച്ച് ബയോമെട്രിക്ക് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ബെംഗളുരുവില്‍ അവതരിപ്പിച്ച ഈ സംവിധാനം എടിഎം, ക്രെഡിറ്റ് കാര്‍ഡ് പിന്‍ നമ്പര്‍ എന്നിവയില്ലാതെ പണമിടപാടുകള്‍ നടത്താന്‍ സഹായിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.

bank-14

ഉപയോക്താക്കള്‍ക്ക് വലിയ പാസ് വേര്‍ഡുകള്‍ ഓര്‍ത്തുവെയ്ക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായാണ് ഡിജിറ്റല്‍ ഏജന്‍സി വെബ്ബ്ചട്ട്‌നിയുമായി ചേര്‍ന്ന് ഇന്‍ഡസ് ലന്‍ഡ് ബാങ്കിന്റെ ഈ ശ്രമം. എന്നാല്‍ ഫിംഗര്‍പ്രിന്റ് സംവിധാനം ഇന്ത്യയിലെ ഇന്‍ഡസ് ലാന്‍ഡ് ഉപയോക്താക്കള്‍് സ്വീകരിക്കാന്‍ സമയമെടുക്കുമെന്ന് ചൂണ്ടിക്കാണിക്കുന്ന ബാങ്ക് ഭാവിയില്‍ പാസ് വേര്‍ഡുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ എളുപ്പം ഈ സംവിധാനമായിരിക്കുമെന്നും വ്യക്തമാക്കുന്നു.

English summary
Indus land bank lauch fingerprint banking which allows customers to do end-to-end transactions on the mobile banking app using just their fingerprint.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X