കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സ്ഥിരം ജോലിക്ക്' കത്തിവച്ച് മോദി സര്‍ക്കാര്‍... ഇനി സ്ഥിരം നിയമനമില്ല; യുവാക്കള്‍ക്ക് ആശങ്ക

  • By Desk
Google Oneindia Malayalam News

ദില്ലി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ തൊഴില്‍ രംഗത്തുള്ള ഏറ്റവും നിര്‍ണായകമായ തീരുമാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കേന്ദ്ര ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് ചട്ടം ദേഗതി ചെയ്തിരിക്കുകയാണ് ഇപ്പോള്‍. ഇതിന്റെ വിജ്ഞാപനം പുറത്തിറങ്ങി. ഇതോടെ സ്ഥിരം തൊഴില്‍ എന്ന സങ്കല്‍പം തന്നെ ഇല്ലാതായിരിക്കുകയാണ്.

വ്യവസായ മേഖലകളില്‍ ഇനി സ്ഥിരം തൊഴില്‍ ഉണ്ടാവില്ല. നിശ്ചിത കാല കരാര്‍ തൊഴില്‍ മാത്രമായിരിക്കും ഉണ്ടാവുക. മാത്രമല്ല, ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള നോട്ടീസ് കാലാവധി വെറും രണ്ട് ആഴ്ചയായി കുറക്കുകയും ചെയ്തിട്ടുണ്ട്.

Job

1946 ല്‍ നിലവില്‍ വന്ന് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ നിയമം ആയിരുന്നു ഇത്രയും കാലം നിലവിലുണ്ടായിരുന്നത്. നൂറില്‍ അധികം തൊഴിലാളികള്‍ ഉള്ള, മിനിമം വേതന നിയമം ബാധകമായ സ്ഥാപനങ്ങളില്‍ ആയിരുന്നു ഇത്. ഈ സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ നിയമത്തിന്റെ ചട്ടം ആണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തിരിക്കുന്നത്. തൊഴില്‍ അവകാശങ്ങളുടെ ലംഘനം ആണ് ഇത് എന്ന രീതിയില്‍ ഇപ്പോള്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ തൊഴിലാളികള്‍ക്ക് ഗുണകരമാണ് ഈ ഭേദഗതി എന്ന രീതിയിലും നിരീക്ഷണങ്ങളുണ്ട്. നിലവില്‍ സ്ഥിരം തൊഴിലാളികള്‍ ആയവരെ കരാര്‍ തൊഴിലാളികള്‍ ആക്കി മാറ്റാന്‍ സാധിക്കില്ല. കരാര്‍ തൊഴിലാളികള്‍ക്ക് സ്ഥിരം തൊഴിലാളികളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുകയും ചെയ്യണം എന്നാണ് ഭേദഗതിയില്‍ പറയുന്നത്.

ഗ്രാറ്റ്വിറ്റിയുടെ കാര്യത്തിലും നിശ്ചിതകാല കരാര്‍ തൊഴിലാളികള്‍ക്ക് പുതിയ ഭേദഗതി ഗുണകരമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ ഗതിയില്‍ അഞ്ച് വര്‍ഷം ജോലി ചെയ്താല്‍ മാത്രമേ ഗ്രാറ്റ്വിറ്റി ലഭിക്കുകയുള്ളൂ. പുതിയ ഭേദഗതി പ്രകാരം, രണ്ടോ മൂന്നോ വര്‍ഷം ജോലി ചെയ്താലും അതിന് ആനുപാതികമായ ഗ്രാറ്റ്വിറ്റി നല്‍കണം.

തൊഴിലാളികളെ പിരിച്ചുവിടുന്ന കാര്യത്തില്‍ തൊഴില്‍ ഉടമകള്‍ക്ക് ഗുണകരമായ ചില കാര്യങ്ങളും ഭേദഗതിയില്‍ ഉണ്ട്. മൂന്ന് മാസം ജോലി ചെയ്ത കരാര്‍ തൊഴിലാളിയെ പിരിച്ചുവിടാന്‍ രണ്ടാഴ്ചത്തെ നോട്ടീസ് മതിയാകും. ഇനിയുള്ള കാലം നിശ്ചിതകാല കരാര്‍ തൊഴിലാളികളെ മാത്രം നിയമിച്ചാല്‍ മതി എന്നതുകൊണ്ട്, ഈ ഭേദഗതി ഏറെ നിര്‍ണായകമാണ്.

English summary
Donning huge changes in the job sector, the permanent status of jobs is disappearing and is being replaced by contractual jobs. The Ministry of Labour and Employment has issued notification on the Industrial Employment (Standing Orders) Central (Amendment) Rules, 2018 on March 16.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X