കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണം പോര, മുഖ്യമന്ത്രിക്ക് ചെരിപ്പേറ്

Google Oneindia Malayalam News

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രിയും വിവാദ നായകനുമായ ജിതന്‍ റാം മഞ്ജിക്ക് ചെരിപ്പേറ്. ഭരണം പോര എന്നാരോപിച്ചാണ് ചപ്ര സ്വദേശിയായ യുവാവ് മുഖ്യമന്ത്രിക്ക് നേരെ ചെരിപ്പെറിഞ്ഞത്. അമിതേഷ് എന്നയാളാണ് മുഖ്യമന്ത്രിയെ എറിഞ്ഞത്. ഏറ് മുഖ്യമന്ത്രിക്ക് കൊണ്ടില്ല. വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പകരം മുഖ്യമന്ത്രി ജാതി രാഷ്ട്രീയം കളിക്കുന്നു എന്ന് അമിതേഷ് കുറ്റപ്പെടുത്തി.

ബിഹാര്‍ സംസ്ഥാന സര്‍ക്കാരിന്റെ ജനതാ ദര്‍ബാറിലായിരുന്നു ഏവരെയും ഞെട്ടിച്ച സംഭവം. പൊതുജനങ്ങളില്‍ നിന്നും മുഖ്യമന്ത്രി സ്വന്തം വീട്ടില്‍ പരാതികള്‍ വാങ്ങുന്ന ജനതാ ദര്‍ബാര്‍ നിതീഷ് കുമാറിന്റെ കാലത്താണ് തുടങ്ങിയത്. എല്ലാ ആഴ്ചയും ദര്‍ബാര്‍ നടക്കും. എന്നെ കൊന്നു കളഞ്ഞോളു, എനിക്കിനി ജീവിക്കണ്ട. ഇവിടത്തെ ഭരണം കണ്ട് ഞാന്‍ മടുത്തു എന്ന് ഇയാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.

ജിതന്‍ റാം മഞ്ജി മാത്രമല്ല, ചെരിപ്പേറ് കിട്ടിയ വേറെയും പ്രമുഖരുണ്ട്. ആരൊക്കെയെന്ന് കാണൂ.

ജിതന്‍ റാം മഞ്ജി

ജിതന്‍ റാം മഞ്ജി

നല്ല ഭരണം നടത്തുന്നതിന് പകരം ജാതി രാഷ്ട്രീയം കളിക്കുന്നു എന്നാരോപിച്ചാണ് ബിഹാര്‍ മുഖ്യമന്ത്രിയായ ജിതന്‍ റാം മഞ്ജിയെ ചെറുപ്പക്കാരന്‍ ഷൂ വെച്ച് എറിഞ്ഞത്. ഭാഗ്യത്തിന് ഏറ് കൊണ്ടില്ല, സ്ഥാനമേറ്റത് മുതല്‍ മഞ്ജി ഉണ്ടാക്കിയ വിവാദങ്ങള്‍ ചില്ലറയല്ല.

ജോര്‍ജ്ജ് ബുഷ്

ജോര്‍ജ്ജ് ബുഷ്

ലോക ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ ചെരിപ്പേറ് കിട്ടിയത് അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ജോര്‍ജ്ജ് ബുഷിനാണ്. ഇറാക്കില്‍ വെച്ച് 2008 ഡിസംബര്‍ 14നാണ് ബുഷിനെ ഇറാക്കി ജേര്‍ണലിസ്റ്റ് ഷൂ വെച്ച് എറിഞ്ഞത്. ഇറാക്കി ജനതയുടെ ഗുഡ് ബൈ കിസ്സാണ് എന്നാണ് ബുഷിനെ എറിഞ്ഞുകൊണ്ട് സെയ്ദി വിളിച്ചുപറഞ്ഞത്.

മന്‍മോഹന്‍ സിംഗ്

മന്‍മോഹന്‍ സിംഗ്

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് ചെരിപ്പേറ് കിട്ടിയത് 2009 ലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു. സിംഗിന് ഏതാനും മീറ്റര്‍ ദൂരത്ത് വരെയേ ഷൂ എത്തിയുള്ളൂ. തന്നെ എറിഞ്ഞ 28 കാരനെതിരെ കേസെടുക്കരുതെന്ന് സിംഗ് പോലീസിന് നിര്‍ദ്ദേശം നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്.

അരവിന്ദ് കെജ്രിവാള്‍

അരവിന്ദ് കെജ്രിവാള്‍

2011 ഒക്ടോബറിലാണ് എ എ പി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന് ചെരിപ്പ് കൊണ്ട് ഏറ് കിട്ടിയത്. ലഖ്‌നോവില്‍ വെച്ചായിരുന്നു ഇത്.

രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി ചെരിപ്പേറ് കൊണ്ടത് 2012ല്‍. ഡെറാഡൂണില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം.

ബി എസ് യെദിയൂരപ്പ

ബി എസ് യെദിയൂരപ്പ

അഴിമതി ആരോപണങ്ങളില്‍ പെട്ട് മുഖ്യമന്ത്രി കസേര നഷ്ടമായ കര്‍ണാടകയിലെ ബി ജെ പി നേതാവ് ബി എസ് യെദിയൂരപ്പയ്ക്കും കിട്ടിയിട്ടുണ്ട് ചെരിപ്പേറ്. അതും മുഖ്യന്ത്രിയായിരിക്കേ. 2009 ഏപ്രില്‍ 28 ന് ഹാസനില്‍ വെച്ചായിരുന്നു ഇത്.

English summary
A youth on Monday hurled a shoe at Bihar Chief Minister Jitan Ram Manjhi during his public interaction programme 'Janata Durbar.' However, the shoe did not hit the Chief Minister. Police has detained the youth and has identified him as Amitesh from Chhapra region. He allegedly accused the Bihar CM of promoting caste politics. He is presently being interrogated.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X