ശിശു മരണനിരക്ക് കുറവ് ഗുജറാത്തില്‍

2003 ല്‍ 57 ശതമാനമായിരുന്ന ശിശുമരണനിരക്ക് 33 ശതമാനത്തിലെത്തിക്കാന്‍ നരേന്ദ്രമോഡി നയിക്കുന്ന ബി ജെ പി സര്‍ക്കാരിന് സാധിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 38 ശതമാനത്തിലെത്തിയിരുന്നു. ആകെ ജനിക്കുന്ന 1000 കുട്ടികളില്‍ ഒരു വയസ്സിന് താഴെ മരണപ്പെടുന്നവരുടെ സൂചികയാണ് ശിശുമരണ നിരക്ക് കൊണ്ട് അര്‍ഥമാക്കുന്നത്. ശിശുമരണനിരക്ക് കുറയുന്നതില്‍ ഗുജറാത്തിന്റെ വാര്‍ഷിക ശരാശരി 7.5 ആണ്. ഇതും ദേശീയ ശരാശരിയെക്കാള്‍ മികച്ചതാണ്.
ശിശുമരണനിരക്കില്‍ വാര്‍ഷിക ശരാശരി ഏഴില്‍ എത്തിക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം. ഇത് സാധിക്കാന്‍ ഗുജറാത്തിന് സാധിച്ചു. ഈ പോക്ക് തുടരുകയാണെങ്കില്‍ 2015 ആകുമ്പോഴേക്കും ശിശുമരണനിരക്ക് 29ല്‍ എത്തിക്കാന്‍ സംസ്ഥാനത്തിന് കഴിയും. സാമ്പത്തിക വികസനം ഉണ്ടാകുമ്പോഴും സാമൂഹിക നിലവാരം ഉയരുന്നില്ല എന്നതാണ് ഗുജറാത്ത് മോഡലിന്റെ പ്രധാന പോരായ്മകളില്‍ ഒന്ന്. മാനവ വികസന സൂചികയില്‍ ശിശുമരണ നിരക്കിന് വളരെ പ്രധാനപ്പെട്ട ഭാഗമാണുള്ളത്.
ഗുജറാത്തിനൊപ്പം ബിഹാര്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും ശിശുമരണ നിരക്കില്‍ ഗണ്യമായ കുറവിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ബിഹാര്‍ 63 ല്‍ നിന്നും 42ലും, യു പി 82 ല്‍ നിന്നും 53 ലും, മധ്യപ്രദേശ് 86ല്‍ നിന്നും 56 ലും, രാജസ്ഥാന്‍ 79 ല്‍ നിന്നും 49 ലും, ആ്ന്ധ്രപ്രദേശ് 66 ല്‍ നിന്നും 41 ലും ഇതേ കാലയളവില്‍ ശിശുമരണ നിരക്ക് കുറച്ചു കൊണ്ടുവന്നു.












Click it and Unblock the Notifications