കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചേരി ഒഴിപ്പിക്കുമ്പോള്‍ കുട്ടി മരിച്ച സംഭവത്തില്‍ ദില്ലി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: റെയില്‍വെ ചേരി ഒഴിപ്പിക്കുന്നതിനിടയില്‍ ആറുമാസം പ്രായമുള്ള കുട്ടി മരിക്കാനിടയായ സംഭവത്തില്‍ ദില്ലി സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. സര്‍ക്കാരുകളുടെ നിരുത്തരവാദപരമായ ഇടപെടലാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് ദില്ലി കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു.

ചേരി ഒഴിപ്പിക്കുന്നതിനായി സര്‍ക്കാര്‍ പ്രത്യേക സംവിധാനമൊന്നും തയ്യാര്‍ ചെയ്തിരുന്നില്ല. 20 വര്‍ഷത്തോളമായി താമസിപ്പിക്കുന്നവരെയാണ് സര്‍ക്കാര്‍ ഒഴിപ്പിക്കുന്നതെന്ന് ചിന്തിക്കണമായിരുന്നു. തിരക്കുപിടിച്ചുള്ള ഒഴിപ്പിക്കലാണ് കുട്ടിയുടെ മരണത്തില്‍ കലാശിച്ചിതെന്ന് അജയ് മാക്കന്‍ ആരോപിച്ചു. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഇത്തരത്തിലുള്ള ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും മാക്കന്‍ ഓര്‍മിപ്പിച്ചു.

congress

സര്‍ക്കാരിന് നാണക്കേട് സംഭവം ഉണ്ടാക്കിയിരിക്കുന്നത്. സംവിധാനം ഒരുക്കുന്നതില്‍ റെയില്‍വെയും ദില്ലി സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടു. പാവപ്പെട്ടവരായതുകൊണ്ട് സര്‍ക്കാര്‍ അവരോട് മോശം രീതിയിലാണ് പെരുമാറിയതെന്ന് സംഭവം തെളിയിക്കുന്നു. ദില്ലി മുഖ്യമന്ത്രിക്ക് എന്താണ് ചെയ്യേണ്ടതെന്നുപോലും അറിയില്ലെന്നും മാക്കന്‍ കുറ്റപ്പെടുത്തി.

ദില്ലിയിലെ ഷകുര്‍ ബസ്തി ഏരിയയില്‍ ചേരി ഒഴിപ്പിക്കുന്നതിനിടെയാണ് കുട്ടി മരിച്ചത്. തുണിക്കെട്ട് കുട്ടിയുടെ മേല്‍ വീണതാണ് അപകടത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യമുയരുമ്പോഴും നിരുത്തരവാദപരമായ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ പരക്കെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

English summary
Infant's death in Shakur Basti: Opposition parties attack Delhi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X