Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിക്കും പിന്നാലെ രാജസ്ഥാനിലും;51 ദിവസത്തിനുള്ളില്‍ മരിച്ചത് 81 കുട്ടികള്‍, കാരണം?

പോഷകാഹാര കുറവാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം

ജയ്പൂര്‍: യുപിക്കു പുറമേ ബിജെപി ഭരിക്കുന്ന രാജസ്ഥാനിലും കുഞ്ഞുങ്ങളുടെ കൂട്ടമരണം. കഴിഞ്ഞ 51 ദിവസത്തിനുള്ളില്‍ 81 നവജാത ശിശുക്കളാണ് മരിച്ചത്. ബന്‍സ് വാരയിലെ സര്‍ക്കാര്‍ മഹാത്മാ ഗാന്ധി ആശുപത്രിയിലാണ് കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരണപ്പെട്ടത്. പോഷകാഹാര കുറവ് മൂലമാണ് മരണമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

rajastan

ആദിവാസി വിഭാഗത്തില്‍ പെടുന്ന ആളുകള്‍ക്കകായി ഒരു ആശുപത്രി മാത്രമാണ് ഇവിടെയുള്ളത്. സംഭവം പുറത്ത് വന്നതിന് പിന്നാലെ മൂന്നംഗ കമ്മിറ്റിയെ കുട്ടികളുടെ മരണം അന്വേഷിക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്നു.ജൂലൈ ആഗസ്റ്റ് മാസത്തില്‍ 86 കുഞ്ഞുങ്ങള്‍ മരിച്ചതായി ബന്‍സ് വാര ചീഫ് മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫീസര്‍ ഇന്നലെ അറിയിച്ചിരുന്നു. പോഷകാഹാര കുറവിന് പുറമേ, ന്യുമോണിയ, തൂക്കക്കുറവ്, അണുബാധ എന്നിവയാണ് കാരണമെന്നും റിപ്പോര്‍ട്ടുണ്ട്.

ഉത്തര്‍പ്രദേശ് ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും കുഞ്ഞുങ്ങളുടെ കൂട്ടമരണം നടന്നതായുള്ള വാര്‍ത്ത വന്നതിന് പിന്നാലെയാണ് രാജസ്ഥാനിലെ വിവരം പുറം ലോകത്ത് വന്നത്. ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16 കുട്ടികള്‍ മരിച്ചിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+