കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധി മത്സരിക്കാതിരുന്നതിന് കാരണം ആരാണ്? 2 വ്യത്യസ്ത അഭിപ്രായവുമായി നേതാക്കള്‍!!

Google Oneindia Malayalam News

ദില്ലി: പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന കാര്യത്തില്‍ നിന്ന് വിട്ടുനിന്നത് കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കത്തിന് വഴിവെക്കുന്നു. രണ്ട് വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രിയങ്ക മത്സരിക്കാതിരിക്കുന്നതിന് കാരണമായി നേതാക്കള്‍ പറഞ്ഞത്. പ്രിയങ്ക മത്സരിക്കാതിരുന്നതിന് കാരണം അവര്‍ തന്നെയാണെന്ന് സാം പിത്രോഡ പറഞ്ഞു. അവര്‍ക്ക് മറ്റ് ചുമതലകള്‍ ഉള്ളത് കൊണ്ട് മത്സരിക്കേണ്ടെന്ന് പ്രിയങ്ക തന്നെ തീരുമാനിക്കുകയായിരുന്നുവെന്നാണ് പിത്രോഡ പറഞ്ഞത്.

1

പ്രിയങ്കയ്ക്ക് യുപിയില്‍ പ്രധാനമായും കേന്ദ്രീകരിക്കേണ്ടതുണ്ട്. എന്നാല്‍ വാരണാസിയില്‍ മത്സരിക്കുകയാണെങ്കില്‍ അതിന് സാധിക്കില്ല. യുപിയില്‍ നേട്ടമുണ്ടാക്കുകയാണ് പ്രധാനം. അതുകൊണ്ട് മത്സരിക്കേണ്ട തീരുമാനം അവര്‍ തന്നെ എടുക്കുകയായിരുന്നുവെന്ന് പിത്രോഡ പറഞ്ഞു. നേരത്തെ രാഹുല്‍ ഗാന്ധിയാണ് അവരുടെ സ്ഥാനാര്‍ത്ഥിത്വം വേണ്ടെന്ന് തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം രാഹുല്‍ ഗാന്ധിയാണ് അവരെ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് മറ്റൊരു കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു. ഇതോടെ കോണ്‍ഗ്രസിനുള്ളില്‍ ഈ തീരുമാനത്തിനെതിരെ പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. രാഹുല്‍ ക്യാമ്പും പ്രിയങ്ക ക്യാമ്പും പാര്‍ട്ടിക്കുള്ളില്‍ ഉണ്ടെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് യാഥാര്‍ഥ്യമായിരിക്കുകയാണ്.

രാഹുല്‍ അവരെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും, എന്നാല്‍ അവര്‍ വേണ്ടെന്ന് വെക്കുകയുമായിരുന്നുവെന്നാണ് പിത്രോഡ പറഞ്ഞത്. എന്നാല്‍ പ്രിയങ്ക ഇതിനെ എതിര്‍ത്തെന്നും പിത്രോഡ പറയുന്നു. എന്നാല്‍ ഇതിനെ തള്ളിയാണ് ശുക്ല രംഗത്തെത്തിയത്. പ്രിയങ്കയുടെ തീരുമാനം പാര്‍ട്ടി അധ്യക്ഷന്‍ തന്നെ എടുത്തെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബിജെപി 245 സീറ്റ് നേടും, സര്‍ക്കാരുണ്ടാക്കാന്‍ ഈ പാര്‍ട്ടികള്‍ വേണ്ടിവരും!! പ്രവചനം ഇങ്ങനെബിജെപി 245 സീറ്റ് നേടും, സര്‍ക്കാരുണ്ടാക്കാന്‍ ഈ പാര്‍ട്ടികള്‍ വേണ്ടിവരും!! പ്രവചനം ഇങ്ങനെ

English summary
infighting in congress over priyankas rejected candidature in varanasi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X