കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൂത്തുക്കുടി പോലീസ് വെടിവെപ്പ്; പരിക്കേറ്റവരെ രജിനികാന്ത് സന്ദർശിച്ചു, പരിക്കേറ്റവർക്ക് 2 ലക്ഷം!

  • By Desk
Google Oneindia Malayalam News

ചെന്നൈ: തൂത്തുക്കുടിയിൽ പോലീസ് വെടിവെപ്പിൽ പരിക്കേറ്റവരെ നടൻ രജിനികാന്ത് സന്ദർശിച്ചു. വെടിവെയ്പ്പിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നും വെടിവെയ്പ്പിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരാണെന്നും രജനീകാന്ത് കുറ്റപ്പെടുത്തി. തൂത്തുക്കുടിയില്‍ നടന്ന സ്റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭത്തിനിടെ ഉണ്ടായ വെടിവെപ്പിൽ 13 പേരാണ് കൊല്ലപ്പെട്ടത്.

ഇൻറലിജൻസ്​ വിഭാഗത്തിന്റെ അനാസ്​ഥയാണ്​ സംഭവങ്ങൾക്ക്​ കാരണമെന്നും സർക്കാറിന്റെ ശ്രദ്ധയില്ലായ്മയാണ് ഇത് കാണിക്കുന്നത്. ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ട്​. അതിനാൽ സർക്കാറിന്​ ജാഗ്രത ആവശ്യമാണ്. സർക്കാർ ഇതില് നിന്ന് കാര്യങ്ങൾ പഠിക്കേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെയ്​ 22നാണ് തൂത്തുക്കുടിയിൽ​ 13പേരുടെ മരണത്തിനിടയാക്കിയ പൊലീസ്​ വെടിവെപ്പുണ്ടായത്​. നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവർക്കെല്ലാം രണ്ട് ലക്ഷം ധനസഹായം രജനികാന്ത് വാഗ്ദാനം ചെയ്തു.

വെടിവെപ്പിൽ മരിച്ചത് 13 പേർ

വെടിവെപ്പിൽ മരിച്ചത് 13 പേർ


പ്രക്ഷോഭത്തിനും വെടിവെയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടതിനും പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് സ്ഥിരമായി അടച്ചുപൂട്ടാന്‍ ഉത്തരവ് ഇറക്കിയിരുന്നു. സ്റ്റെര്‍ലൈറ്റ് കമ്പനി ഉടമകളുടെ നടപടിയെ മനുഷ്യത്വരഹിതമെന്ന് വിശേഷിപ്പിച്ച രജനീകാന്ത് കമ്പനി ഇനി തുറക്കാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു.കഴിഞ്ഞ ഫെബ്രുവരി മുതലാണ് ഈ പ്രക്ഷോഭങ്ങള്‍ക്ക് ശക്തി കൂടിയത്. തൂത്തുക്കുടിയിലെ ജലം, വായു എന്നിവ സ്റ്റെര്‍ലൈറ്റ് കമ്പനി മലിനമാക്കുകയാണെന്ന ആരോപണം കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി അവിടുത്തെ പരിസരവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ഉയര്‍ത്തുകയായിരുന്നു.

പരിസ്ഥിതി പ്രശ്നം

പരിസ്ഥിതി പ്രശ്നം

പ്ലാന്റ് സമീപ പ്രദേശങ്ങളിലെ ജലം മലിനമാകുന്നതിന് കാരണമാകുന്നുവെന്നും ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ആരോപിച്ചാണ് ജനങ്ങള്‍ പ്രതിഷേധ സമരവുമായി മുന്നിട്ട് ഇറങ്ങിയത്. 11 പേരായിരുന്നു നൂറാം ദിവസത്തെ പ്രതിഷേധ മാർച്ചിൽ പോലീസിന്റെ വെടിയേറ്റ് മരിച്ചത്. തുടർന്ന് അടുത്ത ദിവസവും പോലീസ് സമരക്കാർക്ക് നേരെ നിറയൊഴിച്ചു. ഇതിൽ ഒരു യുവാവ് മരണപ്പടുകയായിരുന്നു. ഇതിനെതിരെ തമിഴ്നാട്ടിൽ വൻ പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തിറങ്ങുകയായിരുന്നു.

പോലീസ് വെടിയുതിർത്തു

പോലീസ് വെടിയുതിർത്തു

കമ്പനി രണ്ടാം പ്ലാന്റ് തുറക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതോടെയാണ് പ്രതിഷേധം ആളി കത്തിയത്. തുടർന്ന് സമരത്തിൻറെ നൂറാം ദിവസം നടന്ന റാലിയാണ് അക്രമാസക്തമായത്. പോലീസ് റാലി തടയാൻ ശ്രമിച്ചപ്പോൾ പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലെറിഞ്ഞു. തുടർന്ന് പോലീസ് വെടിയുതിർത്തുകയായിരുന്നു. മേയ് 22നു രണ്ടു ഭാഗത്തായാണു സമരം തുടങ്ങിയത്. ഇരുഭാഗത്തുമായി 20,000ത്തിലധികം പേരുണ്ടായിരുന്നു. പൊലീസുകാർ 1500 പേരും.

രാജ്യാന്തര ശ്രദ്ധ ആകർഷിച്ചു

രാജ്യാന്തര ശ്രദ്ധ ആകർഷിച്ചു


തൂത്തുക്കുടിയെല സമരം രാജ്യാന്തര ശ്രദ്ധ ആകർഷിച്ചിരുന്നു. തൂത്തുക്കുടി പോലീസ് വെടിവയ്പിൽ പ്രതിഷേധിച്ചു ഡിഎംകെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ തമിഴ്നാടിൽ ബന്ദും നടത്തിയിരുന്നു. തുടർന്നാണ് പ്ലാന്റ് പൂർണ്ണമായും പൂട്ടാൻ തമിഴ്നാട് മുഖ്യമന്ത്രി ഉത്തരവിറക്കിയിരിക്കുന്നത്. ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവ തള്ളിയ വേദാന്തയുടെ ചെമ്പ് ശുദ്ധീകരണ പ്ലാന്റ് തമിഴ്നാട്ടിൽ പ്രവർത്തനം തുടങ്ങിയത് 1996ലായിരുന്നു. അക്കാലത്തുതന്നെ പ്ലാന്റ് പരിസരത്തെ ഭൂഗർഭജലം മലിനമാക്കുന്നു, പ്രദേശവാസികൾക്കു കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ ഉണ്ടാക്കുന്നുവെന്ന ആരോപണത്തിൽ സമരം തുടങ്ങിയിരുന്നു.

English summary
The peaceful people’s protest against Sterlite Copper in Thoothukudi became violent on its 100th day, leading to the killing of 13 persons in police firing, due to the infiltration of anti-social elements into it, actor Rajinikanth said on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X