ക്രൂഡ് ഓയില്‍ നിരക്കും പണപ്പെരുപ്പവും: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് സംഭവിക്കുന്നത്!
ദില്ലി: രാജ്യത്ത് ഇന്ധനവില വര്‍ധനവിനിടെ പണപ്പെരുപ്പവും ഭീഷണിയാവുന്നു. ആഗോളവിപണയിലെ ക്രൂഡ് ഓയില്‍ വിലക്ക് അനുസൃതമായി രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. എന്നാല്‍ വിളവെടുപ്പുകാലമായതിനാല്‍ കാര്‍ഷിക വിളകളുടെ വരവ് വര്‍ധിച്ചിരുന്നു. ഇതാണ് ഭക്ഷ്യവില ഉയരാതിരിക്കാന്‍ സര്‍ക്കാരിനെ സഹായിച്ചിട്ടുള്ളത്.
ഇന്ത്യയിലെ ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്സ് സെപ്തംബറില്‍ 5.13 ശതമാനത്തിലെത്തിയിരുന്നു. ആഗസ്ത് മാസത്തില്‍ ഇത് 4.53 ശതമാനം മാത്രമായിരുന്നു. സെപ്തംബറില്‍ ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്സ് 4.98 ശതമാനത്തിലാണ് അവസാനിച്ചത്. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സില്‍ ഈ കാലയളവില്‍ 3.88 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തിയിരുന്നു. മൂന്നാമത്തെ പാദത്തില്‍ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സിന്റെ വളര്‍ച്ചാ നിരക്ക് നാല് ശതമാനത്തിലെത്തിയിരുന്നു.

പണപ്പെരുപ്പം വര്‍ധിച്ചിരുന്നു, എന്നാല്‍ ഈ ഭീതിജനകമായ അവസ്ഥയിലെത്തിയിരുന്നില്ല. ക്രൂഡ് ഓയില്‍ വില ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞത് പോസിറ്റീവായ നീക്കമായിരുന്നു. വിപണിയിലെ സാധനങ്ങളുടെ വിലയെ ബാധിക്കുന്നതാണ് പണപ്പെരുപ്പം. അതിനര്‍ത്ഥം സര്‍ക്കാര്‍ വില നിയന്ത്രിക്കണമെന്നാണ്. ഇത് ഉപയോക്താക്കള്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്തയാണ്. എന്നാല്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന പണത്തില്‍ പ്രശ്നം നേരിട്ടേക്കാം. ചില വിളകള്‍ക്കുള്ള വിപണിവില കുറഞ്ഞതിനാല്‍ സര്‍ക്കാരിന് കര്‍ഷകര്‍ക്ക് പകരം കൊടുക്കേണ്ടതായി വരികയും ചെയ്യും. കര്‍ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം. അതിനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ എംഎസ്പി നയം വഴി ചെയ്യുന്നത്.
പണപ്പെരുപ്പമുണ്ടായതോടെ നെല്‍ ഉല്‍പ്പന്നങ്ങള്‍, പാല്, എണ്ണക്കുരുക്കള്‍, ധാന്യങ്ങള്‍, ഗോതമ്പ്, ഉരുളക്കിഴങ്ങ് എന്നിവയുടെ വില 5.54 ശതമാനത്തില്‍ നിന്ന് 8. 87 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇന്ധവിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് അതേ നിലയില്‍ തന്നെയാണ് പണപ്പെരുുപ്പത്തിന്റെ ഗതിയും ഉണ്ടാകുക. ഉയര്‍ന്ന ക്രൂഡ് ഓയില്‍ വില സമ്പദ് വ്യവസ്ഥയിലും പണനയത്തിലും മാറ്റങ്ങള്‍ പ്രകടമാക്കും. നേരത്തെ സാമ്പത്തിക നയം കൈകാര്യം ചെയ്യുന്നതിനായി റിസര്‍വ് ബാങ്ക് നേരത്തെ ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡ്ക്സില്‍ മാറ്റം വരുത്തിയിരുന്നു. സിപിഐയിലും ആര്‍ബിഐ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications