കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രൂഡ് ഓയില്‍ നിരക്കും പണപ്പെരുപ്പവും: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് സംഭവിക്കുന്നത്!

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഇന്ധനവില വര്‍ധനവിനിടെ പണപ്പെരുപ്പവും ഭീഷണിയാവുന്നു. ആഗോളവിപണയിലെ ക്രൂഡ് ഓയില്‍ വിലക്ക് അനുസൃതമായി രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. എന്നാല്‍ വിളവെടുപ്പുകാലമായതിനാല്‍ കാര്‍ഷിക വിളകളുടെ വരവ് വര്‍ധിച്ചിരുന്നു. ഇതാണ് ഭക്ഷ്യവില ഉയരാതിരിക്കാന്‍ സര്‍ക്കാരിനെ സഹായിച്ചിട്ടുള്ളത്.

ഇന്ത്യയിലെ ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്സ് സെപ്തംബറില്‍ 5.13 ശതമാനത്തിലെത്തിയിരുന്നു. ആഗസ്ത് മാസത്തില്‍ ഇത് 4.53 ശതമാനം മാത്രമായിരുന്നു. സെപ്തംബറില്‍ ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്സ് 4.98 ശതമാനത്തിലാണ് അവസാനിച്ചത്. കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സില്‍ ഈ കാലയളവില്‍ 3.88 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തിയിരുന്നു. മൂന്നാമത്തെ പാദത്തില്‍ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സിന്റെ വളര്‍ച്ചാ നിരക്ക് നാല് ശതമാനത്തിലെത്തിയിരുന്നു.

retailinflation-15397


പണപ്പെരുപ്പം വര്‍ധിച്ചിരുന്നു, എന്നാല്‍ ഈ ഭീതിജനകമായ അവസ്ഥയിലെത്തിയിരുന്നില്ല. ക്രൂഡ് ഓയില്‍ വില ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം കുറഞ്ഞത് പോസിറ്റീവായ നീക്കമായിരുന്നു. വിപണിയിലെ സാധനങ്ങളുടെ വിലയെ ബാധിക്കുന്നതാണ് പണപ്പെരുപ്പം. അതിനര്‍ത്ഥം സര്‍ക്കാര്‍ വില നിയന്ത്രിക്കണമെന്നാണ്. ഇത് ഉപയോക്താക്കള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്. എന്നാല്‍ സര്‍ക്കാര്‍ ചെലവഴിക്കുന്ന പണത്തില്‍ പ്രശ്നം നേരിട്ടേക്കാം. ചില വിളകള്‍ക്കുള്ള വിപണിവില കുറഞ്ഞതിനാല്‍ സര്‍ക്കാരിന് കര്‍ഷകര്‍ക്ക് പകരം കൊടുക്കേണ്ടതായി വരികയും ചെയ്യും. കര്‍ഷകരുടെ വരുമാനം 2022ഓടെ ഇരട്ടിയാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം. അതിനുള്ള ശ്രമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ എംഎസ്പി നയം വഴി ചെയ്യുന്നത്.

പണപ്പെരുപ്പമുണ്ടായതോടെ നെല്‍ ഉല്‍പ്പന്നങ്ങള്‍, പാല്‍, എണ്ണക്കുരുക്കള്‍, ധാന്യങ്ങള്‍, ഗോതമ്പ്, ഉരുളക്കിഴങ്ങ് എന്നിവയുടെ വില 5.54 ശതമാനത്തില്‍ നിന്ന് 8. 87 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇന്ധവിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് അതേ നിലയില്‍ തന്നെയാണ് പണപ്പെരുുപ്പത്തിന്റെ ഗതിയും ഉണ്ടാകുക. ഉയര്‍ന്ന ക്രൂ‍‍ഡ് ഓയില്‍ വില സമ്പദ് വ്യവസ്ഥയിലും പണനയത്തിലും മാറ്റങ്ങള്‍ പ്രകടമാക്കും. നേരത്തെ സാമ്പത്തിക നയം കൈകാര്യം ചെയ്യുന്നതിനായി റിസര്‍വ് ബാങ്ക് നേരത്തെ ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡ്ക്സില്‍ മാറ്റം വരുത്തിയിരുന്നു. സിപിഐയിലും ആര്‍ബിഐ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു.

English summary
Considering sharp rise in crude prices and falling value of the Rupee, the Narendra Modi-led NDA government has done a decent job to keep the inflation under check so far. What has helped the government is that good harvest and increased farm output has brought the food prices down.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X