കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ എക്സിറ്റ് പോള്‍ ഫലങ്ങളിലൂടെ വോട്ടർമാരെ സ്വാധീനിക്കുന്നു: മാധ്യമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് മുമ്പ് അഭിപ്രായ സർവേകൾ സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ കർശനമായി വിലക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച് പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് മുമ്പുള്ള അഭിപ്രായ സർവേകള്‍ വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

എ ഐ സി സി ലീഗൽ സെൽ മേധാവി വിവേക് ​​തൻഖയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മീഷനെ കാണുകയും "മാധ്യമങ്ങളുടെ ചട്ട ലംഘനങ്ങൾ" തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയും ചെയ്തു.

തിരഞ്ഞെടുപ്പ് ഫലപ്രവചനവുമായി ബന്ധപ്പെട്ട

തിരഞ്ഞെടുപ്പ് ഫലപ്രവചനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കായി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ലംഘിച്ചുവെന്ന് ആരോപിക്കപ്പെടുന്ന വാർത്താ ചാനലുകൾക്കെതിരെ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് സംഘം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഈ രീതി ഗുരുതരമായ പ്രശ്‌നമാണെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് പ്രതിനിധികൾ, മാധ്യമങ്ങള്‍ വോട്ടർമാരെ സ്വാധീനിക്കുന്നതിനായി വ്യാജ തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുകയാണെന്ന് പറഞ്ഞു.

അഞ്ച് പൈസ മുടക്കാതെ 2 കോടിയുടെ ലോട്ടറി വിജയി: ഐറിന് മുഴുവന്‍ നന്ദിയും ആ സുഹൃത്തിനോട്അഞ്ച് പൈസ മുടക്കാതെ 2 കോടിയുടെ ലോട്ടറി വിജയി: ഐറിന് മുഴുവന്‍ നന്ദിയും ആ സുഹൃത്തിനോട്

“ബാലറ്റ് പെട്ടികളുടെ സുരക്ഷ” സംബന്ധിച്ച്

"ബാലറ്റ് പെട്ടികളുടെ സുരക്ഷ" സംബന്ധിച്ച് പാർട്ടിക്ക് ചില വിവരങ്ങൾ ഉണ്ടെന്നും കൃത്രിമം നടന്നിട്ടില്ലെന്ന് ഉറപ്പാക്കാൻ കമ്മീഷനോട് അഭ്യർത്ഥിച്ചുവെന്നും തൻഖ പറഞ്ഞു. ചില വാർത്താ ചാനലുകൾ 2022 ഗുജറാത്ത് നിയമസഭയുടെ ഫലപ്രചരണവുമായി ബന്ധപ്പെട്ട പരിപാടികൾ ചട്ടം ലംഘിച്ചും പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് തെളിവ് സഹിതം കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമർപ്പിച്ച പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

'ബ്ലെസ്‌ലി പറയുന്നത് കാര്യം; പക്ഷെ ദില്‍ഷ പ്രസന്നന്‍ ചേച്ചി വിളി പ്രകോപനം, പിന്തുണയ്ക്കാനാവില്ല''ബ്ലെസ്‌ലി പറയുന്നത് കാര്യം; പക്ഷെ ദില്‍ഷ പ്രസന്നന്‍ ചേച്ചി വിളി പ്രകോപനം, പിന്തുണയ്ക്കാനാവില്ല'

ഈ പരിപാടികൾ ഒരു പ്രത്യേക പാർട്ടിക്ക് അനുകൂലമായി

"ഈ പരിപാടികൾ ഒരു പ്രത്യേക പാർട്ടിക്ക് അനുകൂലമായി 'അഭിപ്രായ വോട്ടെടുപ്പുകൾ' പ്രസിദ്ധീകരിക്കുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സാധ്യതകളെക്കുറിച്ചുള്ള പരിപാടികളും അവയുടെ ഫലപ്രവചനവും തെരഞ്ഞെടുപ്പിന് പോകുന്ന മണ്ഡലങ്ങളിലെ വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്," കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു.

എല്ലാവരും തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍

എല്ലാവരും തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന കാര്യം കമ്മീഷന്‍ ഉറപ്പ് വരുത്തണം. വാർത്താ ചാനലുകൾക്ക് അടിയന്തിര നിർദ്ദേശങ്ങൾ നൽകി പ്രശ്നം പരിഹരിക്കുന്നതിന് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരമുള്ള അതിന്റെ അധികാരം വിനിയോഗിക്കാൻ ഞങ്ങൾ ഈ കമ്മീഷനോട് അഭ്യർത്ഥിക്കുകയാണെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Vastu Tips: അങ്ങനെ എല്ലായിടത്തും കണ്ണാടി വെക്കാന്‍ പറ്റില്ല: സ്ഥാനം തെറ്റിയാല്‍ വന്‍ ദോഷം

ഈ ലംഘനങ്ങൾ തിരഞ്ഞെടുപ്പ് നിയമങ്ങളുടെ

ഈ ലംഘനങ്ങൾ തിരഞ്ഞെടുപ്പ് നിയമങ്ങളുടെ പവിത്രതയെയും കമ്മീഷന്റെ അധികാരത്തെയും ദുർബലപ്പെടുത്തുന്നതിനാൽ അടിയന്തരമായി ഇടപെടണം. നാളെ പോളിംഗിന് മുന്നോടിയായി, ഫലം നേരത്തെ വന്നതുപോലെ അവർ രീതിപരമായ ഫലങ്ങൾ നൽകുകയാണ്. എക്‌സിറ്റ് പോളുകളും പ്രവചനങ്ങളും നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും അത് നടക്കുന്നുണ്ടെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് തന്‍ഖ പ്രതികരിച്ചത്.

 ഈ വിഷയത്തിൽ കമ്മീഷൻ ആശങ്കാകുലരായിരുന്നു

തിരഞ്ഞെടുപ്പ് കമ്മീഷനെ ഭയക്കേണ്ടതില്ല. ഈ വിഷയത്തിൽ കമ്മീഷൻ ആശങ്കാകുലരായിരുന്നു, ഇത് ഗൗരവമുള്ള വിഷയമായതിനാൽ പരിശോധിക്കാമെന്ന് ഞങ്ങൾക്ക് ഉറപ്പുനൽകിയിട്ടുണ്ട്. പ്രദേശാടിസ്ഥാനത്തിലുള്ള പ്രവചനങ്ങൾ നൽകുന്ന അഭിപ്രായ വോട്ടെടുപ്പുകൾ ഫലം എന്തായിരിക്കുമെന്ന് പ്രവചിക്കുകയാണ്. ഇത് വോട്ടിംഗ് പാറ്റേണിനെ സ്വാധീനിക്കാനുള്ള നഗ്നവും ധിക്കാരപരവുമായ ശ്രമമല്ലാതെ മറ്റൊന്നുമല്ല. ഇത് നമ്മുടെ ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

English summary
Influencing voters by releasing fake exit poll results: Congress complains to EC against media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X