രാഷ്ട്രീയ സ്വാധീനമുണ്ടെങ്കില്‍ എന്തുമാകാം, ഗുജറാത്തി കുടുംബത്തിന് വേണ്ടി വിമാന കമ്പനി ചെയ്തത്
ഒരു പ്രമുഖ ഗുജറാത്തി കുടുംബത്തിന് വേണ്ടി ജെറ്റ് എയര്‍വെയ്‌സ് ദുരിതത്തിലാക്കിയത് സാധാരണ യാത്രക്കാരെ. മുംബൈ വിമാനത്താവളത്തിലാണ് അസാധാരണ സംഭവങ്ങള്‍ അരങ്ങേറിയത്. ഒരു കേന്ദ്രമന്ത്രിയുമായി അടുത്ത ബന്ധമുള്ള കുടുംബത്തിന് വേണ്ടിയാണ് ജെറ്റ് എയര്‍വെയ്‌സ് ചട്ടങ്ങള്‍ ലംഘിച്ചത്.
എണ്‍പത് പേരടങ്ങുന്ന സംഘമാണ് മുംബൈയില്‍ നിന്നും ഭോപ്പാലിലേക്ക് വിവാഹ ചടങ്ങിന് പോകാന്‍ ടിക്കറ്റെടുത്തത്. ഇവരില്‍ പതിനേഴ് പേര്‍ വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകി. ഇതോടെ ഇവരുടെ ടിക്കറ്റ് ക്യാന്‍സലാകുകയും സ്വഭാവികമായും മറ്റ് യാത്രക്കാര്‍ക്ക് അവസരം ലഭിക്കുകയും ചെയ്തു. എന്നാല്‍ ഇവരെ കൂടാതെ വിമാനം പുറപ്പെടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് മറ്റ് കുടുംബാംഗങ്ങള്‍ ബഹളം വെക്കുകയായിരുന്നു. ഒടുവില്‍ ഇവരുടെ നിര്‍ബന്ധത്തിന് വിമാന കമ്പനിക്ക് വഴങ്ങേണ്ടി വന്നു. മറ്റ് യാത്രക്കാര്‍ സഹകരിക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടത്.

പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് കമ്പനി അറിയിച്ചതോടെ ചിലര്‍ യാത്ര റദ്ദാക്കാന്‍ തയ്യാറായി. ഏതായാലും രാഷ്ട്രീയ സ്വാധീനമുള്ള ഈ കുടുംബത്തിലും എല്ലാവരും എത്തിയതിന് ശേഷം രണ്ട് മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടത്.












Click it and Unblock the Notifications