കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയെ നേതൃ നിരയില്‍ കൊണ്ട് വരുന്നത് രാഹുലിന് കഴിവില്ലാത്തത് കൊണ്ടോ?

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രിയങ്കയെ നേതൃ നിരയിലെത്തിക്കാനുറച്ച് കോണ്‍ഗ്രസ്. രാജ്യവ്യാപകമായി തിരഞ്ഞടുപ്പുകളില്‍ കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടിയുണ്ടായപ്പോഴാണ് പ്രിയങ്കയെ മുന്‍ നിരയില്‍ കൊണ്ടു വരാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

എന്നാല്‍ കോണ്‍ഗ്രസിന്റെ ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിവില്ലാത്തതുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയെ മുന്‍ നിര്‍ത്തി യുപിയില്‍ പ്രചരണ പരിപാടികള്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നതെന്ന് ബിജെപി ആരോപിച്ചു. അതേസമയം യുപിയിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സാഥാനാര്‍ത്ഥി ഷീല ദീക്ഷിത് ആയിരിക്കുമെന്നും സൂചനയുണ്ട്. അടുത്ത് തന്നെ ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.

യുപി പിടിക്കാന്‍ ഷീല ദീക്ഷിത്

യുപി പിടിക്കാന്‍ ഷീല ദീക്ഷിത്

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും തുടര്‍ച്ചയായി 15 വര്‍ഷക്കാലം ദില്ലിയില്‍ കോണ്‍ഗ്രസ് ഭരണം ഉറപ്പാക്കിയ 78 വയസ്സുകാരിയുമായ
ഷീല ദീക്ഷിതിനെ ഉത്തര്‍ പ്രദേശ് പിടിക്കാനുള്ള ദൗത്യം ഏല്‍പ്പിച്ചെന്നാണ് സൂചന. 2013 ല്‍ അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയുടെ ശക്തമായ രംഗപ്രവേശത്തോടെയാണ് ദില്ലില്‍ ഷീല ദീക്ഷിത് അപ്രസക്തമായത്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിനെ നയിക്കുമ്പോള്‍ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഷീലാ ദീക്ഷിതിനെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഇതിന് ഷീല ദീക്ഷിത്തും സമ്മതം മൂളിയെന്നാണ് സൂചന.

 ബുദ്ധി സ്രോതസ്സ്

ബുദ്ധി സ്രോതസ്സ്

കഴിഞ്ഞ ലോക സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരകനും വിജയ കാരണക്കാരനുമായി അറിയപ്പെടുന്ന പ്രശാന്ത് കിഷോറാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ബുദ്ധി സ്രോതസ്സാകുക.

ബ്രാഹ്മിണ വിഭാഗം

ബ്രാഹ്മിണ വിഭാഗം

പ്രശാന്ത് കിഷോറിന്റെ നിര്‍ദേശ പ്രകാരമാണ് യുപി ബ്രാഹ്മിണ വിഭാഗത്തില്‍പെട്ട ഉത്തര്‍പ്രദേശിന് പുറത്തുള്ള നേതാവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നുള്ളത്. അതുകൊണ്ടാണ് ഷീല ദീക്ഷിത്തിനെ ഉത്തര്‍പ്രദേശിലേക്ക് ചുവട് മാറ്റാന്‍ കാരണമായത്.

 2019 ലെ തിരഞ്ഞെടുപ്പിനെ ബാധിക്കും

2019 ലെ തിരഞ്ഞെടുപ്പിനെ ബാധിക്കും

ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് 2019 ലെ ലോകസഭ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നതിനാല്‍ എല്ലാ കക്ഷികളും യുപി പിടിക്കാനുള്ള ഗൗരവമായ പരിക്ഷണങ്ങളിലാണ്.

എല്ലാ റാലികളിലും പ്രിയങ്ക

എല്ലാ റാലികളിലും പ്രിയങ്ക

സാധാരണ തിരഞ്ഞെടുപ്പ് കാലങ്ങളില്‍ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടേയും മണ്ഡലങ്ങളില്‍ മാത്രം പ്രചരണത്തിന് പോകുന്ന പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ എല്ലാ തിരഞ്ഞെടുപ്പ് റാലികളിലും പങ്കെടുക്കുമെന്നാണ് സൂചന.

രാഹുലിന്റെ കഴിവുകേട്

രാഹുലിന്റെ കഴിവുകേട്

പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ ചുമതല എല്‍പ്പിക്കുന്നതിനെതിരെ ബിജെപി രംഗത്ത് വന്നു. രാഹുലിന്റെ കഴിവില്ലായ്മയാണ് ഇതിലൂടെ വെളിവാകുന്നതെന്ന് ബിജെപി വക്താവ് സാംബിത് പാത്ര പറഞ്ഞു.

കുടുംബാധിപത്യം

കുടുംബാധിപത്യം

അവസാന നിമിഷം ജനശ്രദ്ധ പിടിച്ച് പറ്റാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കോണ്‍ഗ്രസില്‍ കോണ്‍ഗ്രസില്‍ കുടുംബാധിപത്യമുണ്ടെന്ന് വീണ്ടും വെളിപ്പെടുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.

ആഭ്യന്തര കാര്യം

ആഭ്യന്തര കാര്യം

പുതിയ നേതൃത്വത്തെ കണ്ടെത്താന്‍ കഴിയാത്തത് ഗാന്ധി കുടുംബത്തിന്റെ പരിമിതിയാണ്. പ്രിയങ്ക ഗാന്ധിയെ ഉത്തര്‍ പ്രദേശ് കുടുംബത്തിലേക്ക് കൊണ്ടു വരുന്നത് ആഭ്യന്തര കാര്യമാണെന്ന് ബിജെപി വക്താവ് സാംബിത് പാത്ര പറഞ്ഞു.

എല്ലാ നേതൃത്വവും ഗാന്ധി കുടുംബത്തില്‍ നിന്ന്

എല്ലാ നേതൃത്വവും ഗാന്ധി കുടുംബത്തില്‍ നിന്ന്

കോണ്‍ഗ്രസിന് അവരുടെ കുടുംബത്തിന് പുറത്ത് വരാനാകില്ല. എല്ലാ നേതൃത്വവും ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ വേണം. രാഹുലിനെ നേതൃത്വ നിരയില്‍ ഇറക്കിയത് വിജയിച്ചിരുന്നെങ്കില്‍ പ്രിയങ്കയെ കൊണ്ടു വരില്ലായിരുന്നെന്നും ബിജെപി പറഞ്ഞു.

English summary
Influential’ Priyanka Gandhi campaigning across UP will greatly benefit us: Congress.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X