കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നില്‍ രണ്ട് ഇന്ത്യന്‍ ജനത നരേന്ദ്രമോദിയുടെ കീഴില്‍; ഇതാ സംഘിഭാരതത്തിന്റെ ഭൂപടം!!

  • By Kishor
Google Oneindia Malayalam News

ദില്ലി: 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ നയിക്കുമ്പോള്‍ നരേന്ദ്രമോദി ഉയര്‍ത്തിയ ഒരു മുദ്രാവാക്യം ഉണ്ടായിരുന്നു - കോണ്‍ഗ്രസ് മുക്ത ഭാരതം. എന്ന് വെച്ചാല്‍ എവിടെയൊക്കെ കോണ്‍ഗ്രസ് ഭരണമുണ്ടോ അവിടെയൊക്കെ ബി ജെ പി പകരംവെക്കപ്പെടുന്ന ഒരു ഭാരതം. ഒന്നര വര്‍ഷം കൊണ്ട് ബി ജെ പി അത് എങ്ങനെ സാധിച്ചു എന്ന് നോക്കൂ.

Read Also: എന്തുകൊണ്ട് നരേന്ദ്ര മോദി ജയലളിതയെ കാണാന്‍ അപ്പോളോ ആശുപത്രിയില്‍ വന്നില്ല? ഇതാ ഉത്തരം!!

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന ഈ തിരഞ്ഞെടുപ്പ് ഫലം കൂടി പുറത്ത് വരുമ്പോള്‍ ബി ജെ പി അതിന്റെ ലക്ഷ്യം ഏതാണ്ട് സാധിച്ചുകഴിഞ്ഞു. ഏറ്റവും വലിയ സംസ്ഥാനങ്ങള്‍, ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങള്‍ ഇവ പലതും ഇപ്പോള്‍ ബി ജെ പി ഭരണത്തിലാണ്. എന്തിനധികം പറയുന്നു, ഇന്ത്യയുടെ മൂന്നില്‍ രണ്ട് ജനസംഖ്യ ഇപ്പോള്‍ ബിജെപി ഭരണത്തിലാണ്, കാണാം വിശദമായി.

സെന്‍സസ് നോക്കിയാല്‍

സെന്‍സസ് നോക്കിയാല്‍

2011 സെന്‍സസിലെ കണക്കുകള്‍ നോക്കിയാല്‍ ബി ജെ പിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ജനസംഖ്യ എഴുപത്തിനാല് കോടിയോളം വരും. കോണ്‍ഗ്രസും സഖ്യകക്ഷികളും ചേര്‍ന്നാല്‍ പത്ത് കോടിക്ക് മേല്‍ കഷ്ടി. ബാക്കി പ്രാദേശിക പാര്‍ട്ടികളും മറ്റുളളവരും ഭരിക്കുന്നു. വിശദമായ കണക്ക് നോക്കൂ.

പത്തില്‍ അഞ്ചും ബിജെപി

പത്തില്‍ അഞ്ചും ബിജെപി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള പത്ത് സംസ്ഥാനങ്ങളില്‍ അഞ്ചും ഇപ്പോള്‍ ബി ജെ പി ഭരണത്തിന് കീഴിലാണ്. 20 കോടിയില്‍പ്പരം ജനസംഖ്യയുള്ള ഉത്തര്‍ പ്രദേശ് അടക്കമാണ് ഇത് എന്നോര്‍ക്കണേ. ഇത്തവണ തിരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലാണ് ബി ജെ പി ഭരിക്കാന്‍ ഒരുങ്ങുന്നത്. ഭീമന്‍ സംസ്ഥാനമായ യു പി മുതല്‍ കുഞ്ഞനായ ഗോവ വരെ ഇതില്‍ പെടും.

ബിജെപി ഭരിക്കുന്നത്

ബിജെപി ഭരിക്കുന്നത്

2017 തുടക്കത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് കൂടി പൂര്‍ത്തിയാകുമ്പോള്‍ ബി ജെ പിയോ ബി ജെ പി സഖ്യമോ ഭരിക്കുന്ന കൂറ്റന്‍ സംസ്ഥാനങ്ങള്‍ ഇവയാണ് - ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് - ഇന്ത്യയുടെ പാതിയോളം ഭൂവിഭാഗം മധ്യേന്ത്യ എന്നറിയപ്പെടുന്ന ഈ അഞ്ച് സംസ്ഥാനങ്ങളാണ്.

മറ്റ് സംസ്ഥാനങ്ങള്‍ ഇവ

മറ്റ് സംസ്ഥാനങ്ങള്‍ ഇവ

ഈ അഞ്ചിന് പുറമേ ഉത്തരാഖണ്ഡ്, ഹരിയാന, ജമ്മു ആന്‍ഡ് കാശ്മീര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ആസാം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, ഗോവ എന്നിങ്ങനെ പോകുന്നു ബാക്കിയുള്ള സംഘിഭാരതം. ഇതില്‍ കാശ്മീരില്‍ മാത്രമാണ് ഇതില്‍ സഖ്യകക്ഷി ഭരണമുള്ളത്.

എവിടെയൊക്കെ കോണ്‍ഗ്രസ്

എവിടെയൊക്കെ കോണ്‍ഗ്രസ്

കര്‍ണാടകയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്ന്. അത് കഴിഞ്ഞാല്‍ പഞ്ചാബ്. ഹിമാചല്‍ പ്രദേശ്, മേഘാലയ, മിസോറാം എന്നിവയാണ് കോണ്‍ഗ്രസ് ഭരണമുള്ള മറ്റ് സംസ്ഥാനങ്ങള്‍. ഇതില്‍ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് തൊട്ടടുത്തെത്തിക്കഴിഞ്ഞു.

കോണ്‍ഗ്രസിനും നേട്ടം

കോണ്‍ഗ്രസിനും നേട്ടം

കോണ്‍ഗ്രസും സഖ്യകക്ഷികളും ചേര്‍ന്ന് ഭരിക്കുന്നത് ആറ് സംസ്ഥാനങ്ങളിലാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ 6.4 ശതമാനമായിരുന്നു ഇത്. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോണ്‍ഗ്രസ് ഭരിക്കുന്ന ഇന്ത്യന്‍ ജനസംഖ്യയുടെ ശതമാനം 8.9 ശതമാനമായി ഉയര്‍ന്നു. പഞ്ചാബിലേക്കുള്ള ജയം കൂടിയായതോടെയാണ് ഇത്.

ബാക്കിയുള്ള സംസ്ഥാനങ്ങള്‍

ബാക്കിയുള്ള സംസ്ഥാനങ്ങള്‍

ബി ജെ പിയോ കോണ്‍ഗ്രസോ അല്ലാത്ത പാര്‍ട്ടികള്‍ ഭരിക്കുന്ന വലിയ സംസ്ഥാനങ്ങള്‍ ഇവയാണ് - തെലങ്കാന, ആന്ധ്രപ്രദേശ്, വെസ്റ്റ് ബംഗാള്‍, ബിഹാര്‍, തമിഴ്‌നാട്, കേരളം, ഒഡീഷ, ദില്ലി. - ഇതെല്ലാം കൂട്ടിയാലും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ പകുതി പോലും വരില്ല എന്നതാണ് സ്ഥിതി.

English summary
With big wins in Uttar Pradesh and Uttarakhand, the saffron spread across the maps of India has only increased. The BJP has also staked a claim to form the government in Goa and Manipur and this has also added to the BJP's dominance across the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X