കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശാല്‍ ശിഖ മോദിയെ കണ്ടു, വാഗ്ദാനം 1500 കോടി!

Google Oneindia Malayalam News

ദില്ലി: ഇന്‍ഫോസിസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ വിശാല്‍ ശിഖ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സോഫ്റ്റ്‌വെയര്‍ രംഗത്ത് ഇന്‍ഫോസിസ് 1500 കോടിയുടെ നിക്ഷേപം നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വിശാല്‍ ശിഖ വെളിപ്പെടുത്തി. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഐ ടി സര്‍വീസ് കമ്പനിയാണ് ഇന്‍ഫോസിസ്.

ഡിജിറ്റല്‍ ഇന്ത്യയെ സ്മാര്‍ട്ടാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങള്‍ക്ക് ഇന്‍ഫോസിസിന് എന്ത് ചെയ്യാനാകും എന്ന കാര്യമാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമായത്. ഇന്‍ഫോസിസിന്റെ സ്ഥാപകനല്ലാത്ത ആദ്യത്തെ സി ഇ ഓ വിശാല്‍ ശിഖ - നരേന്ദ്ര മോദി കൂടിക്കാഴ്ചയിലെ പ്രധാന പോയിന്റുകള്‍ ഇവയാണ്.

ചര്‍ച്ചകള്‍ സ്മാര്‍ട്ട് സിറ്റിയെക്കുറിച്ചും

ചര്‍ച്ചകള്‍ സ്മാര്‍ട്ട് സിറ്റിയെക്കുറിച്ചും

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് വിശാല്‍ ശിഖ തന്നെയാണ് അറിയിച്ചത്. മോദിക്ക് താല്‍പര്യമുള്ള സ്മാര്‍ട്ട് സിറ്റി, സ്മാര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയില്‍ വിഷയങ്ങളായി.

കുംഭമേളയ്ക്കും സോഫ്റ്റ്‌വെയര്‍

കുംഭമേളയ്ക്കും സോഫ്റ്റ്‌വെയര്‍

മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ അടുത്ത വര്‍ഷം നടക്കുന്ന കുംഭമേളയ്ക്ക് വേണ്ടി ഇന്‍ഫോസിസ് സോഫ്റ്റ്‌വെയര്‍ നിര്‍മിക്കും.

പണം മുടക്കാന്‍ ഇന്‍ഫോസിസും

പണം മുടക്കാന്‍ ഇന്‍ഫോസിസും

മേക്ക് ഇന്‍ ഇന്ത്യ- ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌നില്‍ പണം മുടക്കാന്‍ ഇന്‍ഫോസിസും രംഗത്തെത്തി. നേരത്തെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഒരുലക്ഷം കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു.

മൈസൂര്‍ ക്യാംപസ് മോഡല്‍ സ്മാര്‍ട്ട് സിറ്റി

മൈസൂര്‍ ക്യാംപസ് മോഡല്‍ സ്മാര്‍ട്ട് സിറ്റി

ഇന്‍ഫോസിസിന്റെ മൈസൂര്‍ ക്യാംപസ് മോഡല്‍ സ്മാര്‍ട്ട് സിറ്റിയാക്കാനാണ് തീരുമാനം. പ്രധാനമന്ത്രി ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. 30000 പേരാണ് ഇന്‍ഫോസിസിന്റെ മൈസൂര്‍ ക്യാംപസില്‍ ജോലി ചെയ്യുന്നത്.

പ്രധാനമന്ത്രിക്കൊപ്പം ഇന്‍ഫോസിസ്

പ്രധാനമന്ത്രിക്കൊപ്പം ഇന്‍ഫോസിസ്

ടെക് സേവിയായ പ്രധാനമന്ത്രിക്കൊപ്പം സ്മാര്‍ട്ട് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, ക്ലീന്‍ ഇന്ത്യ ക്യാംപെയ്‌നുകളില്‍ സഹകരിക്കാനാണ് ഇന്‍ഫോസിസിന്റെ തീരുമാനം.

ഷെയര്‍മാര്‍ക്കറ്റില്‍ മെച്ചം

ഷെയര്‍മാര്‍ക്കറ്റില്‍ മെച്ചം

രണ്ട് ശതമാനം ഉയര്‍ച്ചയോടെയാണ് ബുധനാഴ്ച ഇന്‍ഫോസിസ് ഓഹരി വിപണിയില്‍ ക്ലോസ് ചെയ്തത്.

English summary
Infosys CEO Vishal Sikka meets PM Narendra Modi. Later he disclosed that his company will spend Rs 1,500 crore to fund innovations in software and services in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X