കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുറത്തുപോയി തുമ്മി കൊറോണ പരത്താന്‍ ആഹ്വാനം ചെയ്തു, ബംഗളൂരുവിലെ ഇന്‍ഫോസിസ് ജീവനക്കാരന് സംഭവിച്ചത്

Google Oneindia Malayalam News

ബംഗളൂരു: ലോകം മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസിനെ നാടുമുഴുവന്‍ പടര്‍ത്തണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്ത ഇന്‍ഫോസിസ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊറോണ രോഗം ബാധിച്ചയാള്‍ പുറത്തുപോയി തുമ്മി രോഗം പരത്തണമെന്നാണ് ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തത്. ബംഗളൂരു സ്വദേശിയായ മുജീബ് മുഹമ്മദിനെയാണ് (25) സിറ്റി ക്രൈം ബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കിയതായി ഇന്‍ഫോസിസിസ് അറിയിച്ചു.

infosys

അറസ്റ്റ് ചെയ്ത ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജോയിന്റ് കമ്മിഷണര്‍ അറിയിച്ചു. പൊതുയിടങ്ങളില്‍ പോയി ചുമച്ച് കൊറോണ വൈറസ് വൈറസ് പരത്തുന്ന കൈകളില്‍ നമുക്ക് അംഗമാകാമെന്നാണ് ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ ജീവനക്കാരന്‍ കുറിപ്പിട്ടതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണം പൂര്‍ത്തിയായെന്നും ഇത്തരത്തിലുള്ള പ്രവണത കമ്പനി പ്രോത്സാഹിക്കില്ലെന്നും ഇന്‍ഫോസിസ് ട്വിറ്ററിലൂടെ അറിയിച്ചു. ഇയാളെ ജോലിയില്‍ നിന്നും പുറത്താക്കിയെന്നും ഇന്‍ഫോസിസ് അറിയിച്ചു.

നേരത്തെ, ജീവനക്കാരന് കൊറോണ ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇന്‍ഫോസിസ് തങ്ങളുടെ ബംഗളൂരു ഓഫീസ് ഒഴിപ്പിച്ച് ശുചീകരണ പ്രവൃത്തികള്‍ നടത്തിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇന്‍ഫോസിസ് തങ്ങളുടെ ബംഗളൂരുവിലെ ഓഫീസ് ഒഴിപ്പിച്ചതായി സെന്റര്‍ ഹെഡ് ഗുരുരാജ് ദേശ്പാണ്ഡെ അറിയിച്ചിരുന്നു. ജീവനക്കാരനില്‍ ഓരാള്‍ക്ക് കൊറോണ ബാധ പിടിപെട്ടെന്ന സംശയത്തെ തുടര്‍ന്നാണിതെന്ന് അദ്ദേഹം ജീവനക്കാര്‍ക്ക് അയച്ച ഈമെയില്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നു.1990 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ഓഫീസാണ് അന്ന് സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി അടച്ചിരിക്കുന്നത്. ഭയപ്പെടേണ്ട കാര്യമില്ലെന്നും എല്ലാവരും ജാഗ്രതയിലായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം, സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് മിക്ക ഐടി സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം ഒരുക്കിക്കൊടുത്തിരിക്കുകയാണ്. കര്‍ണാടകയില്‍ ഇതുവരെ നാല് പേരാണ് കൊറോണ ബാധിച്ച് മരണപ്പെട്ടത്. സംസ്ഥാനത്ത് 64 പേര്‍ക്കാണ് കൊറോണ പോസിറ്റീവാത്. രാജ്യത്തെ ആദ്യത്തെ കൊറോണ വൈറസ് മരണം റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയില്‍ നിന്നാണ്. കല്‍ബുര്‍ഗിയിലെ 76കാരനാണ് അന്ന് മരണപ്പെട്ടത്. ഇതുവരെ അഞ്ച് പേരാണ് സംസ്ഥാനത്ത് നിന്ന് രോഗം ഭേദമായി തിരിച്ചുപോയത്.

അതേസമയം, രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 854 ആയി. വെള്ളിയാഴ്ച മാത്രം 100 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് പിടിപ്പെട്ടതിന് ശേഷമുള്ള ഏറ്റവും പുതിയ പ്രതിദിന കണക്കാണിത്. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 19 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര (4), ഗുജറാത്ത് (3), കര്‍ണാടക(2), മധ്യപ്രദേശ്, തമിഴ്‌നാട് ബിഹാര്‍, പഞ്ചാബ്, ഡല്‍ഹി, പശ്ചിമബംഗാള്‍, ജമ്മു കശ്മീര്‍ ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലായി ഓരോ ആളുകളും മരിച്ചു. അതേസമയം 66 പേര്‍ക്ക് ഇതുവരെ രോഗം ബേധമായിട്ടുണ്ട്.

English summary
Infosys Employee Arrested For Spread The Virus In Facebook Post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X