പൂനെയില്‍ ടെക്കികള്‍ക്ക് കഷ്ടകാലം; മലയാളി യുവതി ഓഫീസിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍
പൂനെയിലെ ഇന്‍ഫോസിസ് ഓഫീസില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. അസം സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍.
പൂനെ: പൂനെയില്‍ ടെക്കികള്‍ക്ക് കഷ്ടകാലമാണ്. ഇന്‍ഫോസിസ് ഓഫീസിനുള്ളില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ കെ രസില രാജുവാണ് (25) കൊല്ലപ്പെട്ടത്. സംഭവത്തേത്തുടര്‍ന്ന് കാണാതായ സുരക്ഷാ ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. അസം സ്വദേശിയായ ബാബന്‍ സൈക്യയാണ് (26) പിടിയിലായത്.

ഹിന്‍ജാവാദിയിലുള്ള രാജീവ് ഗാന്ധി ഇന്‍ഫോടെക് പാര്‍ക്കിലെ ഓഫീസില്‍ വൈകുന്നേരം അഞ്ച് മണിയോടെയാണ് കൊലപാതകം നടന്നത്. ഓഫീസില്‍ യുവതി മാത്രമായിരുന്നു ജോലിയിലുണ്ടായിരുന്നത്. ബംഗളൂരുവിലുള്ള മറ്റ് സഹപ്രവര്‍ത്തകരുമായി ഓണ്‍ലൈനില്‍ ബന്ധപ്പെട്ടാണ് ജോലി ചെയ്തിരുന്നത്. എട്ട് മണിയോടെ മാനേജര്‍ യുവതിയെ വിളിച്ചിട്ടു കിട്ടാതായപ്പോള്‍ സുരക്ഷാ ജിവനക്കാരനെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. ഇയാള്‍ എത്തിയപ്പോഴാണ് കമ്പ്യൂട്ടര്‍ വയര്‍ മുറുക്കിയ നിലയില്‍ രസിലയെ കണ്ടത്.
പോലീസിന്റെ സമയോചിതമായ ഇടപെടലാണ് ബാബനെ പിടികൂടാന്‍ സഹായിച്ചത്. സംഭവം നടന്ന സമയത്ത് ബാബന്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. അയാള്‍ ഓഫീസിനുള്ളില്‍ കടന്നതിനും തെളിവുകളുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പൂനയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ ടെക്കിയാണ് രസില. ഡിസംബറിലും സമാനമായ സംഭവം പൂനെയില്‍ നടന്നിരുന്നു.












Click it and Unblock the Notifications