Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യ വീട്ടുകാർക്ക് സ്വന്തം അശ്ലീല വീഡിയോ അയച്ച യുവാവ് അറസ്റ്റിൽ.. പണികൊടുത്തത് ഭാര്യയും ഐടി നിയമവും

ഹൈദരാബാദ്: വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യയോട് ഭർത്താവിന്റെ വ്യത്യസ്തമായ പ്രതികാരം. ഭർത്താവിന് പുരുഷത്വം ഇല്ലെന്നാരോപിച്ചായിരുന്നു യുവതി വിവാഹമോചനത്തിന് കോടതിയെ സമീപിച്ചത്. മറ്റൊരു യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങൾ ഭാര്യ വീട്ടുകാർക്ക് അയച്ചുകൊടുത്താണ് യുവാവ് പ്രതികാരം ചെയ്തത്.

ഹൈദരാബാദിലാണ് സംഭവം. തന്റെ പുരുഷത്വം തെളിയിക്കാനാണ് ശ്രമിച്ചതെങ്കിലും അശ്ലീല ദൃശ്യങ്ങൾ അയച്ചുകൊടുത്തതിന് ഇയാളെ പോലീസ് ഐടി നിയമ പ്രകാരം അറസ്റ്റ് ചെയ്തു.

ഹൈദരബാദ് സ്വദേശി

ഹൈദരബാദ് സ്വദേശി

ഹൈദരാബാദിലെ ലാൽ ബഹദൂർ നഗറിലെ താമസക്കാരനായ വിബവസുവാണ് ഈ കടുംകൈ ചെയ്തത്. 2016ലാണ് വിബാവസുവും കൊടുങ്ങയൂർ മുത്തമിഴ് നഗറിലെ അനുഷയും വിവാഹിതരാകുന്നത്. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇരുവരുടെയും. എന്നാൽ 15 ദിവസം മാത്രമാണ് ഇരുവരും ഒന്നിച്ച് താമസിച്ചത്. അനുഷ സ്വന്തം വീട്ടിലേക്ക് തിരികെപോയി. വിബവസുവിന്റെ വീട്ടുകാർ അനുഷയെ തിരികെ കൊണ്ടുവരാൻ ശ്രമം നടത്തിയെങ്കിലും അനുഷ വഴങ്ങിയില്ല. 2 വർഷത്തിന് ശേഷം അനുഷ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

 വിവാഹമോചനം

വിവാഹമോചനം

ഭർത്താവിന് പുരുഷത്വമില്ല , വിബാവസുവുമായി സന്തോഷകരമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിച്ചാട്ടിയാണ് അനുഷ വിവാഹമോചനം ആവശ്യപ്പെട്ടത്. അനൂഷ കോടതിയെ സമീപിച്ചപ്പോൾ മാത്രമാണ് താനുമായി അകലാനുള്ള കാരണം ഇതാണെന്ന് അറിയുന്നതെന്നാണ് വിബാവസു പറയുന്നത്. ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് മുൻപ് സംസാരം ഉണ്ടായിട്ടില്ലെന്നും ഇയാൾ പറയുന്നു.

പ്രതികാരം

പ്രതികാരം

തന്റെ പുരുഷത്വത്തെ ചോദ്യം ചെയ്ത ഭാര്യയോട് പ്രതികാരം തീർക്കാൻ മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങൾ ഭാര്യയ്ക്കും ഭാര്യയുടെ വീട്ടുകാർക്കും വിബാവസു അയച്ച് നൽകുകയായിരുന്നു. 5 മിനിറ്റ് നീണ്ടുനിൽക്കുന്ന ദൃശ്യമാണ് അയച്ചത് . ഭാര്യയുടെ ആരോപണം തെറ്റാണെന്ന് തെളിയിക്കാനായിരുന്നു വിബാവസുവിന്റെ ശ്രമം. എന്നാൽ വിവാഹം ഭാര്യയുമായി ഇതുവരെ ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ലെന്ന് വിബാവസുവും സമ്മതിക്കുന്നുണ്ട്. വീട്ടുകാരുടെ നിർബന്ധപ്രകാരമായിരുന്നു ഇരുവരും വിവാഹം കഴിച്ചത്.

ജയിലിലേക്ക്

ജയിലിലേക്ക്

വിബാവാസു അയച്ചുകൊടുത്ത ദൃശ്യങ്ങൾ ഫോണിൽ കണ്ട അനുഷയും മാതാപിതാക്കളും ഞെട്ടി. ഇതോടെ ഇവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഭാര്യയോട് പ്രതികാരം തീർക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു. ദൃശ്യങ്ങൾ മറ്റൊരാളുടെ സഹായത്തോടെയാണ് ചിത്രീകരിച്ചതെന്നും പോലീസ് സംശയിക്കുന്നുണ്ട്. അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനും ചിത്രീകരിച്ചതിനും ഐടി ആക്ട് പ്രകാരം പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+