മുടി ഉണക്കുമ്പോള്‍ എട്ടാം നിലയില്‍ നിന്നു വീണ് യുവതി മരിച്ചു
ബെംഗളൂരു: കുളികഴിഞ്ഞതിനു ശേഷം മുടി ഉണക്കുന്നതിനിടെ കാല്‍ വഴുതി അപ്പാര്‍ട്ട്മെന്റിന്റെ എട്ടാം നിലയില്‍ നിന്നു വീണ് യുവതി മരിച്ചു. ഇന്‍ഫോസിസ് ഉദ്യോഗസ്ഥയാും നവജാതശിശുവിന്റെ അമ്മയുമായ ചന്ദന നാഗേഷാണ് (26) മരിച്ചത്. ബന്നാര്‍ഗട്ട റോഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ രാവിലെ 6.30 നാണ് സംഭവം. അപകടം നടന്ന ഉടനെ ചന്ദനയെ ആസ്പത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ചന്ദനയ്ക്ക് ഏഴു ദിവസം പ്രായമുളള കുഞ്ഞുണ്ട്. അപകടം നടക്കുമ്പോള്‍ ചന്ദനയുടെ അമ്മയും ഭര്‍ത്താവ് അഭിലാഷിന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു.

കുഞ്ഞിനെ അവരെ ഏല്‍പ്പിച്ചാണ് ചന്ദന ബാല്‍ക്കണിയിലെത്തിയത്.വിക്ടോറിയ ആസ്പത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.അസ്വഭാവിക മരണത്തിന് ഇലക്ട്രോണിക സിറ്റി പോലീസ് കേസെടുത്തിട്ടുണ്ട്.ചന്ദനയുടെ ഭര്‍ത്താവ് അഭിലാഷ് സീമെന്‍സ് കമ്പനിയില്‍ സോഫ്ട് വെയര്‍ എന്‍ജിനീയറാണ്.












Click it and Unblock the Notifications