തലയില്‍ നിന്നും തട്ടം അല്‍പ്പമൊന്ന് നീങ്ങിയതിന് 6 വയസുകാരിയെ അച്ഛന്‍ തല്ലിക്കൊന്നു
ബറൈലി: ചപ്പാത്തിയുടെ വൃത്തം ശരിയാകാത്തതിന് അച്ഛന്‍ മകളെ മര്‍ദ്ദിച്ച് കൊന്ന സംഭവം ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തറിയുന്നത്. ആ അച്ഛനെക്കാളും ക്രൂരനായ മറ്റൊരു അച്ഛന്‍ ഇതാ ഉത്തര്‍പ്രദേശിലെ ബറൈലിയില്‍. തലയില്‍ നിന്നും തട്ടം അല്‍പ്പമൊന്ന് നീങ്ങിക്കിടന്നതിന് വെറും ആറ് വയസ് മാത്രം പ്രായമുള്ള മകളെ തല്ലിക്കൊല്ലുകയായിരുന്നു ഈ പിതാവ്.
ഫര്‍ഹീന്‍ എന്ന കുട്ടിയാണ് പിതാവിന്റെ മര്‍ദ്ദനമേറ്റ് അതിദാരുണമായി കൊല്ലപ്പെടുന്നത്. ഫര്‍ഹീന്റെ ദുപ്പട്ട തലയില്‍ നിന്നും വഴുതി കഴുത്തിലേയ്ക്ക് വീണു. തട്ടമില്ലാതെ നില്‍ക്കുന്ന മകളെ കണ്ട പിതാവ് കുട്ടിയെ വീടിന് മുന്നിലിട്ട് തല്ലുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സംഭവത്തിന് കുട്ടിയുടെ അമ്മയും സാക്ഷിയായിരുന്നു.

അമ്മ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഇവര്‍ കരഞ്ഞ് ബഹളം വച്ചതോടെ നാട്ടുകാര്‍ സ്ഥലത്തെത്തി. പക്ഷേ കുട്ടിയെ മര്‍ദ്ദിയ്ക്കുന്ന പിതാവിനെ പിടിച്ച് മാറ്റാനുള്ള ധൈര്യം നാട്ടുകാര്‍ക്കുണ്ടായില്ല. നിര്‍ഭാഗ്യകരമെന്ന് പറയട്ടേ കുട്ടി മരിയ്ക്കുന്നത് വരെ പിതാവ് മര്‍ദ്ദനം തുടര്‍ന്നു. ശേഷം കുഴിയെടുത്ത് കുട്ടിയുടെ മൃതദേഹം മറവ് ചെയ്യാന്‍ തുടങ്ങി. പക്ഷേ അപ്പോഴേയ്ക്കും പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു.












Click it and Unblock the Notifications