കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് 'കട്ട ഷോക്ക്'.. നാലാംഘട്ടത്തില്‍ യുപിയില്‍ മാത്രം നഷ്ടം 10 സീറ്റ്, 72 ല്‍ പകുതിയും നഷ്ടം

  • By
Google Oneindia Malayalam News

നാലാം ഘട്ട വോട്ടെടുപ്പ് രാജ്യത്ത് പുരോഗമിക്കുമ്പോള്‍ ബിജെപിയെ കാത്തിരിക്കുന്നത് ഏറ്റവും വലിയ ഷോക്കെന്ന് റിപ്പോര്‍ട്ട്. നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ പലയിടത്തും ബിജെപി കനത്ത നഷ്ടം നേരിടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

<strong>മോദിയുടെ ഭീഷണിക്ക് ദീദിയുടെ മറുപണി.. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെ തന്നെ ചൂണ്ടി മമത?</strong>മോദിയുടെ ഭീഷണിക്ക് ദീദിയുടെ മറുപണി.. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെ തന്നെ ചൂണ്ടി മമത?

കഴിഞ്ഞ തവണ ഈ മേഖലകളില്‍ 71 സീറ്റുകളായിരുന്നു എന്‍ഡിഎ സഖ്യം നേടിയിരുന്നത്. ബിജെപി തനിച്ച് 45 സീറ്റുകള്‍ നേടിയപ്പോള്‍ സഖ്യകക്ഷിയായ ശിവസേന 9 ഉം എല്‍ജെപി 2 സീറ്റുകളും നേടി. അതേസമയം ഇത്തവണ വന്‍ തിരിച്ചടിയാകും ഇവിടങ്ങളില്‍ നേരിടുകയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 കനത്ത പരാജയം

കനത്ത പരാജയം

ഗ്രൗണ്ട് റിപ്പോര്‍ട്ട് അനുസരിച്ച് നാലാം ഘട്ട വോട്ടെടുപ്പ് നടന്ന യുപിയില്‍ ബിജെപിക്ക് പരിതാപകരമായ നഷ്ടമാകും സംഭവിക്കുകയെന്ന് ദേശീയ മാധ്യമമായ നാഷ്ണല്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ കഴിഞ്ഞ തവണ 13 സീറ്റുകളായിരുന്നു ബിജെപി നേടിയിരുന്നത്.

 പകുതിയും നഷ്ടം

പകുതിയും നഷ്ടം

എന്നാല്‍ ഇത്തവണ വെറും 3 സീറ്റുകളില്‍ മാത്രമേ ബിജെപിക്ക് ജയസാധ്യത കല്‍പ്പിക്കുന്നുള്ളൂ.അതേസമയം കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ് നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങള്‍‍. പ്രിയങ്ക ഗാന്ധിയ്ക്ക് ചുമതലയുള്ള കിഴക്കന്‍ യുപിയിലെ മണ്ഡലങ്ങളിലാണ് നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്.

 യുപിയില്‍ മാത്രം

യുപിയില്‍ മാത്രം

മഹാരാഷ്ട്രയാണ് ബിജെപിക്ക് കനത്ത നഷ്ടം നല്‍കിയേക്കാവുന്ന മറ്റൊരു സംസ്ഥാനം. യുപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകളുള്ള സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര. നാലാം ഘട്ടത്തില്‍ ഇവിടെ 17 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

 എന്‍ഡിഎ വിയര്‍ക്കും

എന്‍ഡിഎ വിയര്‍ക്കും

2014 ല്‍ ബിജെപിയും സഖ്യകക്ഷിയായ ശിവസേനയും ഈ മുഴുവന്‍ സീറ്റുകളും നേടിയിരുന്നു. ശിവസേന എട്ട് സീറ്റുകളും ബിജെപി ഒന്‍പത് സീറ്റുകളുമാണ് ഇവിടെ നേടിയത്. അതേസമയം ഇത്തവണ എന്‍സിപി-കോണ്‍ഗ്രസ് സഖ്യം എന്‍ഡിഎ സഖ്യത്തെ നിലംപരിശാക്കുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

 രാജ്താക്കറെയും

രാജ്താക്കറെയും

ഇടഞ്ഞ് നില്‍ക്കുന്ന രാജ് താക്കറെയും ബിജെപിയുടെ പരാജയത്തിന്‍റെ ആക്കം കൂട്ടുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ നിര്‍ദ്ദേശിക്കുന്നത്. ശിവസേനയുടെ ഇരട്ടതാപ്പുക്കളെ രാജ് താക്കറെ പൊളിച്ചടക്കിയതടക്കം എന്‍ഡിഎ സഖ്യത്തിന് ഇവിടെ തിരിച്ചടി സമ്മാനിക്കും.

 24 സീറ്റില്‍

24 സീറ്റില്‍

24 സീറ്റിലാണ് ഇത്തവണ ശിവസേന മത്സരിക്കുന്നത്. അതേസമയം കുറഞ്ഞത് 6 സീറ്റുകളില്‍ മാത്രമേ ഇത്തവണ ജയം പ്രതീക്ഷിക്കാവൂയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജസ്ഥാനിലും ബിജെപിക്ക് കാര്യങ്ങള്‍ പന്തിയല്ല.

 പകുതി പോലും

പകുതി പോലും

ഇവിടെ 2014 ല്‍ ആകെയുള്ള 25 സീറ്റുകളില്‍ മുഴുവന്‍ സീറ്റും നേടിയത് ബിജെപിയാണ്. ഇത്തവണ നാലാം ഘട്ടത്തില്‍ 13 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അതേസമയം ഇത്തവണ ഇതില്‍ പകുതി പോലും നേടാനാവില്ല.

 മധ്യപ്രദേശിലും

മധ്യപ്രദേശിലും

മധ്യപ്രദേശിലും സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. മധ്യപ്രദേശില്‍ നാഘാം ഘട്ടത്തില്‍ പോള്‍ ചെയ്ത 6 മണ്ഡലങ്ങളിലും കാര്യങ്ങള്‍ ശുഭകരമായിരിക്കില്ല. കഴിഞ്ഞ തവണ 6 സീറ്റുകളും ബിജെപി നേടിയിരുന്നു.

 അഞ്ച് മണ്ഡലങ്ങള്‍

അഞ്ച് മണ്ഡലങ്ങള്‍

ബിഹാറില്‍ ബിജെപിയുടെ സ്ഥിതി പരിങ്ങലില്‍ ആകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സഖ്യകക്ഷിയായ എല്‍ജെപിയും ബിജെപിയും ചേര്‍ന്ന് ബിഹാറില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 5 മണ്ഡലങ്ങളില്‍ വിജയം നേടിയിരുന്നു. എന്നാല്‍ ഇത്തവണ ഇത് സാധ്യമല്ല.

നിലം തൊടില്ല

നിലം തൊടില്ല

പശ്ചിമബംഗാളില്‍ ബിജെപിക്ക് ആകെയുള്ള അസന്‍സോള്‍ സീറ്റില്‍ നാലാം ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ ഈ സീറ്റ് വലിയ ഭൂരിപക്ഷത്തില്‍ ബിജെപിക്ക് നഷ്ടമാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഒഡീഷയില്‍

ഒഡീഷയില്‍

അതേസമയം ബിജെപിക്ക് നാലാം ഘട്ടത്തില്‍ പ്രതീക്ഷ നല്‍കുന്ന ഏക സംസ്ഥാനം ഒഡീഷയാണ്. ഒഡീഷയില്‍ നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന ആറ് മണ്ഡലങ്ങളിലും ബിജെപി മുന്നേറ്റം ഉണ്ടാക്കും. 2014 ല്‍ ഈ ആറ് സീറ്റും ബിജെഡിയാണ് വിജയിച്ചത്.

English summary
Initial ground reports suggest fourth phase shocker for BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X