കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തപോവൻ അണക്കെട്ടിനെ തുടച്ചുനീക്കി വെള്ളപ്പൊക്കം:പവർ പ്ലാന്റിനും കേടുപാടുകൾ,രക്ഷാപ്രവർത്തനം തുടരുന്നു

Google Oneindia Malayalam News

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞമലയിടിഞ്ഞുണ്ടായ വെള്ളപ്പൊക്കം അണക്കെട്ടിനെ പൂർണ്ണമായും തുടച്ച് നീക്കിയതായി പ്രാഥമിക സർവേ. അളകനന്ദാ നദിയിൽ സ്ഥിതി ചെയ്യുന്ന തപോവൻ വിഷ്ണുഗഡ് ഹൈഡ്രോ പവർ പ്ലാന്റിനും വെള്ളപ്പൊക്കത്തിൽ വലിയ തോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്ത്യൻ വ്യോമസേനാ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്. വെള്ളപ്പൊക്കത്തിലെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി വ്യോമസേന നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ വെളിപ്പെട്ടിട്ടുള്ളത്.

ഉത്തരാഖണ്ഡ് ദുരന്തം: 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു, ഇനി കണ്ടെത്തേണ്ടത് 170 പേരെഉത്തരാഖണ്ഡ് ദുരന്തം: 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു, ഇനി കണ്ടെത്തേണ്ടത് 170 പേരെ

സംസ്ഥാന തലസ്ഥാനമായ ഡെറാഡൂണിന് 280 കിലോമീറ്റർ കിഴക്കായി ധൌലിഗംഗ, ഋഷിഗംഗ നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന അണക്കെട്ട് പൂർണ്ണമായും തകർന്നതായി രഹസ്യാന്വേഷണ വിമാനങ്ങളിൽ നിന്നുള്ള ചിത്രങ്ങളിലും വ്യക്തമാണ്. മലാരി താഴ്‌വരയുടെ പ്രവേശന കവാടത്തിലും തപോവന് സമീപമുള്ള രണ്ട് പാലങ്ങളും വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയിട്ടുണ്ട്.

 tapovan-dam77-1

ജോഷിമത്തിനും തപോവാനും ഇടയിലുള്ള പ്രധാന റോഡ് കേടുപാടുകൾ സംഭവിച്ചിട്ടില്ല. താഴ്‌വരയിലെ നിർമിച്ച് കൊണ്ടിരിക്കുന്ന കെട്ടിടങ്ങളും കുടിലുകളും വെള്ളപ്പൊക്കത്തിൽ തകർന്നിട്ടുണ്ട്. നന്ദദേവി ഹിമാനിയുടെ പ്രവേശന കവാടത്തിൽ നിന്ന് പിപാൽക്കോട്ടി, ചമോലി, ധൌലിഗംഗ, അളകനന്ദ എന്നിവിടങ്ങളിൽ അവശിഷ്ടങ്ങൾ ശ്രദ്ധയിൽപ്പെട്ടതായും വ്യോമസേന വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. എൻ‌ടി‌പി‌സി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള 520 മെഗാവാട്ട് തപോവൻ ജലവൈദ്യുത പദ്ധതി ഏകദേശം 3,000 കോടി രൂപ ചെലവിൽ നിർമ്മിക്കുന്നു.

റിഷിഗംഗ നദിക്ക് മുകളിലുള്ള റെയ്‌നി ഗ്രാമത്തിന് സമീപമുള്ള ഹിമാനി തകർന്നുവീണ് 170ഓളം പേരെയാണ് കാണാതായിട്ടുള്ളത്. ദുരന്തത്തിൽ കൊല്ലപ്പെട്ട 14 പേരുടെ മൃതദേഹങ്ങൾ ഇതിനകം രക്ഷാപ്രവർത്തകർ കണ്ടെടുത്തിട്ടുണ്ട്. ഇനിയും 170 പേരെക്കൂടി കണ്ടെത്താനുണ്ട്. എൻടിപിസിയിൽ ജോലി ചെയ്തുുവന്നിരുന്ന 148 പേരെയും മറ്റ് 22 പേരെയുമാണ് ഇനിയും കണ്ടെത്താനുള്ളത്. അപകടത്തിൽപ്പെട്ട 15 പേരെ കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിച്ചുവരികയാണ്. പ്രതികൂല കാലാവസ്ഥയും ഒഴുകിയെത്തിയ പാറക്കഷ്ണങ്ങളും ചളിയുമാണ് രക്ഷാപ്രവർത്തനത്തിന് ഭീഷണിയാവുന്നത്.

ദുരന്തഭൂമിയായി ഉത്തരാഖണ്ഡ്- രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങൾ

തപോവൻ പദ്ധതിയുടെ ടണലിനുള്ളിൽ ജീവനക്കാരിൽ കുടുതൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. ഇന്ത്യൻ സൈന്യവും നാവിക സേനയും ചമോലിയിലെ രക്ഷാപ്രവർത്തന ദൌത്യങ്ങൾക്ക് പിന്തുണയുമായി രംഗത്തുണ്ട്. മഞ്ഞുവീഴ്ചയിൽ തപോവൻ പദ്ധതിയുടെ വിഷ്ണുഗഡ് പ്ലാന്റിനും കാര്യമായ പ്രശ്നങ്ങൾ സംഭവിച്ചിട്ടുണ്ടെന്നാണ് എൻടിപിസി നൽകുന്ന വിവരം .

വയനാട് പരിസ്ഥിതി ലോല മേഖല: ജില്ലയിൽ യുഡിഎഫ് ഹർത്താൽ, കടകമ്പോളങ്ങൾ അടഞ്ഞ് കിടക്കുന്നുവയനാട് പരിസ്ഥിതി ലോല മേഖല: ജില്ലയിൽ യുഡിഎഫ് ഹർത്താൽ, കടകമ്പോളങ്ങൾ അടഞ്ഞ് കിടക്കുന്നു

Recommended Video

cmsvideo
ഭയപ്പെടുത്തി വായടപിക്കാമെന്ന ഉദ്ദേശം നടക്കില്ല | Parvathy Thiruvothu Press Meet | Oneindia Malayalam

English summary
Initial Survey Shows Uttarakhand's Tapovan Dam "Completely Washed Off
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X