Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞിന് ദാരുണ അന്ത്യം, കൊല ചെയ്തത് ആശുപത്രികള്‍ ചേര്‍ന്ന്!! നടുക്കുന്ന ക്രൂരത

ഒന്‍പത് മണിക്കൂറിനിടെ ഏഴ് ആശുപത്രികളാണ് പരിക്കേറ്റ കുഞ്ഞിന് ചികില്‍സ നിഷേധിച്ചത്

മുംബൈ: ആശുപത്രികളുടെ ക്രൂരതയെത്തുടര്‍ന്ന് ഒന്നര വയസ്സുകാരന് ജീവന്‍ നഷ്ടമായി. മുംബൈയിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവം. ഷഹബാസ് അലിയെന്ന കുഞ്ഞിനാണ് ആശുപത്രിക്കാരുടെ അനാസ്ഥയെത്തുടര്‍ന്നു മരണം സംഭവിച്ചത്.

ഒമ്പത് മണിക്കൂര്‍, 7 ആശുപത്രികള്‍

പരിക്കേറ്റ കുഞ്ഞുമായി മാതാപിതാക്കള്‍ ആശുപത്രികള്‍ തോറും കയറിയിറങ്ങി. ഒമ്പത് മണിക്കൂറിനിടെ സ്വകാര്യ, സര്‍ക്കാര്‍ കീഴിലുള്ള ഏഴു ആശുപത്രികളിലാണ് കുഞ്ഞിനെയുമായി മാതാപിതാക്കള്‍ക്ക് കയറിയറങ്ങേണ്ടിവന്നത്.

പിതാവ് ദിവസവേതനക്കാരന്‍

ദിവസ വേതനത്തിനു ജോലി ചെയ്യുന്ന സെയ്തുവിന്റെ മകനെയാണ് ആശുപത്രികള്‍ ചേര്‍ന്നു കൊലപ്പെടുത്തിയത്. മകനുമായി ആശുപത്രിയില്‍ എത്തിയപ്പോള്‍ കിടക്കയില്ലെന്നും വലിയ തുക ഡെപ്പോസിറ്റായി നല്‍കണമെന്നും മറ്റും പറഞ്ഞ് ആശുപത്രിക്കാര്‍ പ്രവേശിപ്പിക്കാന്‍ കൂട്ടാക്കിയില്ലെന്ന് ഇയാള്‍ ആരോപിച്ചു.

മരണത്തിനു കീഴടങ്ങിയത് സിയോണില്‍

സിയോണ്‍ ആശുപത്രിയില്‍ വച്ചാണ് കുഞ്ഞ് അന്ത്യശ്വാസം വലിച്ചത്. കളിച്ചുകൊണ്ടിരിക്കെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന തട്ടുകട കുഞ്ഞിനു മുകളിലേക്കു മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മകനെയും കൊണ്ട് മാതാപിതാക്കള്‍ നിരവധി ആശുപത്രികളില്‍ പോയെങ്കിലും അവസാനം പ്രവേശനം ലഭിച്ചത് സിയോണ്‍ ആശുപത്രിയിലാണ്.

മരണം ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന്

ആന്തരിക രക്തസ്രാവം മൂലമാണ് കുഞ്ഞിന് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അഞ്ചു ദിവസം സിയോണ്‍ ആശുപത്രിയിലെ ഐസിയുവില്‍ കഴിഞ്ഞ കുഞ്ഞ് ഒടുവില്‍ വേദനകളില്ലാത്ത ലോകത്തേക്കു യാത്രയാവുകയായിരുന്നു.

അവര്‍ മകനെ കൊലപ്പെടുത്തി

മകനെ രക്ഷിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്തു. ഗുരുതരാവസ്ഥയിലായിട്ടും ആശുപത്രികള്‍ മകന് ചികില്‍സ നിഷേധിച്ചു. ഇതു തന്നെയാണ് ഞങ്ങള്‍ക്കു അവനെ നഷ്ടപ്പെടുത്തിയത്. അവസാനം ഞങ്ങള്‍ക്ക് സിയോണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായെങ്കിലും അവരും വേണ്ടവിധം ചികില്‍സിച്ചില്ലെന്നു കുഞ്ഞിന്റെ അച്ഛന്‍ നിരാശയോടെ പറഞ്ഞു.

സര്‍ക്കാര്‍ അന്വേഷണം നടത്തും

സംഭവത്തെക്കുറിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് വിഭാഗം അന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇത്തരം അടിയന്തര ഘട്ടങ്ങളില്‍ രോഗികള്‍ക്കു ചികില്‍സ നല്‍കാനുള്ള പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അഡ്മിറ്റ് ചെയ്യണമെങ്കില്‍ 50,000 മുതല്‍ 60,000 രൂപ വരെ കുഞ്ഞിന്റെ അച്ഛനോട് ആവശ്യപ്പെട്ട സെവന്‍ ഹില്‍സ്, ഹോളി സ്പിരിറ്റ് ആശുപത്രികള്‍ക്കെതിരേ നടപടിയെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+