അരവിന്ദ് കെജ്രിവാളിനു നേരെ സ്ത്രീയുടെ മഷിയേറ്, വീഡിയോ വൈറല്‍
ദില്ലി: പൊതു പരിപാടികള്‍ക്കിടയില്‍ ജനങ്ങള്‍ക്കിടയില്‍ നിന്നുള്ള അക്രമം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരിടുന്നത് ഇതാദ്യമായല്ല. എന്നാല്‍, ഇത്തവണ അപ്രതീക്ഷിതമായ അടിയാണ് കെജ്രിവാളിന് കിട്ടിയത്. ഛത്രസാല്‍ സ്റ്റേഡിയത്തില്‍ പ്രസംഗിക്കവെയാണ് കെജ്രിവാളിനു നേരെ ഒരു സ്ത്രീ പാഞ്ഞടുത്തത്.
സ്റ്റേഡിയത്തിന്റെ മുന്നില്‍ നിന്നു കൊണ്ട് യുവതി കെജ്രിവാളിനു നേരെ മഷി എറിയുകയായിരുന്നു. ആളുകള്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ യുവതി പ്രകോപനപരമായി പെരുമാറുകയായിരുന്നു. പിന്നീട് യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെജ്രിവാളിനെതിരെ യുവതി മഷിയെറിയുന്ന വീഡിയോയും ഫോട്ടോയും ട്വിറ്ററില്‍ വൈറലായി കഴിഞ്ഞു.

ദില്ലിയില്‍ വിജയകരമായി നടപ്പിലാക്കിയ കെജ്രിവാളിന്റെ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണത്തില്‍ പ്രതിഷേധിച്ചാണ് യുവതി ഇങ്ങനെ ചെയ്തതെന്ന് പറയപ്പെടുന്നു. ദില്ലി പോലീസ് യുവതിയെ ചോദ്യം ചെയ്യുകയാണ്.
WATCH: Woman who attacked Delhi CM in Chhatrasal Stadium says "inhone CNG ka ghotaala kiya hai, mere paas proof hai"https://t.co/jCtN9rzaI9
— ANI (@ANI_news) January 17, 2016 ആം ആദ്മിയുടെ പഞ്ചാബ് യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് സ്ത്രീയെന്നും പറയുന്നുണ്ട്. നല്ലൊരു പദ്ധതി പൂര്‍ത്തിയാക്കിയ കെജ്രിവാളിനെതിരെ യുവതി പ്രതിഷേധിക്കാന്‍ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.












Click it and Unblock the Notifications