Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഫ് പാര്‍ട്ടി നടത്തിയ ജമ്മു എംഎല്‍എയ്ക്കു നേരെ മഷി ആക്രമണം

ശ്രീനഗര്‍:ജമ്മു കാശ്മീര്‍ സ്വതന്ത്ര എംഎല്‍എ എഞ്ചിനിയര്‍ റാഷിദിനു നേരെ മഷി കൊണ്ട് ആക്രമണം.ബീഫ് കടത്തിയെന്നാരോപിച്ച് ആക്രമണത്തിനിരയായ 16ക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശക്തമായ വിമര്‍ശനം നടത്തിയതിനു അടുത്ത ദിവസമാണ് റാഷിദിനു നേരെ ആക്രമണം ഉണ്ടായത്.

അപകടത്തില്‍ മരിച്ച യുവാവിന്റെ വീട്ടുക്കാരുമായി ഡല്‍ഹി പ്രസ്സ് ക്ലബില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്.രണ്ടു അജ്ഞാതര്‍ മഷിയും കരി ഓയിലും കൂട്ടി കലര്‍ത്തിയ ദ്രാവകം റാഷിദിനു നേരെ ഒഴിക്കുകയായിരുന്നു.

jammu

ഒക്ടോബര്‍ 7ന് ശ്രീനഗറില്‍ ബീഫ് പാര്‍ട്ടി നടത്തിയത്തില്‍ ഇദ്ദേഹത്തോട് വിരോധമുള്ളവരാണ് ആക്രമണത്തിനു പിന്നില്‍ എന്നാണ് പോലീസ് നിഗമനം. ജമ്മുവില്‍ ബീഫ് നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എംഎല്‍എ ബീഫ് പാര്‍ട്ടി സംഘടിപ്പിച്ചത്.

കുല്‍ക്കര്‍ണിക്ക് സംഭവിച്ചതാണ് തനിക്കും സംഭവിച്ചതെന്നും 80000 ആളുകള്‍ കാശ്മീരില്‍ മരിച്ചിട്ടുണ്ടെന്നും തനിക്കു നേരെ മഷി ഒഴിച്ചതു കൊണ്ട് ഒന്നും മാറാന്‍ പോകുന്നിലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+