കരിമഷി പ്രയോഗം; ശിവസേന പ്രവര്‍ത്തകരെ പുറത്താക്കി
മുംബൈ: ലാത്തൂരിലെ അനധികൃത കെട്ടിട നിര്‍മാണം വിവരാവകാശ നിയമത്തിലൂടെ പുറത്തുകൊണ്ടുവന്ന വിവരാവകാശ പ്രവര്‍ത്തനെതിരെ കരിമഷി പ്രയോഗം നടത്തിയതിന് ശിവസേന പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. യുവ സേനാ നേതാവും പാര്‍ട്ടി പ്രസിഡണ്ട് ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെയാണ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്തത്.
സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാളെ യാതൊരുവിധ പ്രകോപനവും കൂടാതെ ആക്രമിച്ച സംഭവം ദേശീയ തലത്തില്‍ തന്നെ വിവാദമായ പശ്ചാത്തലത്തിലാണ് പാര്‍ട്ടി നടപടിയെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ശിവസേനയുടെ മുതിര്‍ന്ന നേതാക്കള്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

ലാത്തൂരിലെ വിവരാവകാശ പ്രവര്‍ത്തകന്‍ മല്ലികാര്‍ജുന്‍ ഭായ്ക്കട്ടിയെയാണ് ഇരുമ്പ് വടികൊണ്ട് ക്രൂരമായി അടിക്കുകയും കരിമഷി പ്രയേഗിക്കുകയും ചെയ്ത് ശിവസേന പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തത്. സംഭവം നടുക്കമുണ്ടാക്കിയെന്നാണ് ആദിത്യ താക്കറെ പ്രതികരിച്ചത്. ഇതിന് പിന്നാലെയായിരുന്നു പ്രവര്‍ത്തകര്‍ക്കെതിരായ അച്ചടക്ക നടപടി.
ലാത്തൂര്‍നാന്ദഡ് റോഡിലെ നാല് നിലയുള്ള ഹോസ്റ്റല്‍ കെട്ടിടം അനധികൃതമായി നിര്‍മിച്ചതാണെന്ന് മല്ലികാര്‍ജുന്‍ വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, വിവരാവകാശ നിയമത്തിന്റെ മറവില്‍ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണമുണ്ടാക്കുകയാണെന്ന് ആരോപിച്ചായിരുന്നു ശിവസേനയുടെ മര്‍ദ്ദനം. മല്ലികാര്‍ജുന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.












Click it and Unblock the Notifications