Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിക്ക് അവിഹിത സന്തതിയുണ്ട്: പ്രതിപക്ഷം

ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്ക് അവിഹിത ബന്ധത്തില്‍ മകനുണ്ടെന്ന് ആരോപണം. പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ ലോക്ദളാണ് മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവായ ഹൂഡ നിയമപരമല്ലാതെ രണ്ടാമതും വിവാഹം കഴിച്ചിട്ടുണ്ട് എന്നും ഈ ബന്ധത്തില്‍ അദ്ദേഹത്തിന് കൗമാരക്കാരനായ മകനുണ്ട് എന്നുമാണ് ഐ എന്‍ എല്‍ ഡി പറയുന്നത്.

1992 ലാണ് ഹൂഡ ആദ്യഭാര്യ നിലനില്‍ക്കേ രണ്ടാമതും വിവാഹം ചെയ്തത് എന്ന് ഐ എന്‍ എല്‍ ഡി ജനറല്‍ സെക്രട്ടറി അഭയ് സിംഗ് ചൗതാല പറഞ്ഞു. ഡെറാഡൂണ്‍ സ്വദേശിനിയെയാണ് ഹൂഡ രണ്ടാമത് വിവാഹം ചെയ്തത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ഹൂഡയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉടനടി നീക്കം ചെയ്യണമെന്നും അഭയ് സിംഗ് ആവശ്യപ്പെട്ടു.

bhupinder-hooda

ഹൂഡ തന്നെ വിവാഹം ചെയ്തു എന്ന് കാണിച്ച് ഈ സ്ത്രീ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഡെറാഡൂണിലെ കോടതിയെ സമീപിച്ചിരുന്നു. ഈ ബന്ധത്തില്‍ തനിക്ക് ഒരു മകനുള്ളതായി ഇവര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതായും അഭയ് സിംഗ് ചൗതാല പറഞ്ഞു. തന്നെ ഹൂഡ വഞ്ചിക്കുകയായിരുന്നു എന്ന് ഈ സ്ത്രീ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചുകൊണ്ട് ഹൂഡ ഇക്കാര്യത്തില്‍ അന്വേഷണത്തെ നേരിടണം എന്നാണ് ഐ എന്‍ എല്‍ ഡിയുടെ ആവശ്യം. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ കോണ്‍ഗ്രസ് നിഷേധിച്ചു. പരാതിക്കാരിയായ സ്ത്രീയുടെ ആരോപണങ്ങള്‍ ഡെറാഡൂണ്‍ കോടതി നേരത്തെ തള്ളിക്കളഞ്ഞതാണ് എന്നും കോണ്‍ഗ്രസ് നേതാവ് ബി ബി ബാത്ര പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+