Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎല്‍എയും മുന്‍ മന്ത്രിയും ബിജെപിയില്‍; ഹരിയാനയില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപിക്ക് ലോട്ടറി

ചണ്ഡീഗഡ്; ഈ വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയില്‍ ബിജെപിയുടെ പ്രതീക്ഷ വാനോളം നേതാക്കളുടെ കുത്തൊഴുക്ക്. സംസ്ഥാനത്ത് രണ്ട് പ്രതിപക്ഷ നേതാക്കളാണ് ബിജെപിയില്‍ എത്തിയത്. ഐഎന്‍എല്‍ഡി എംഎല്‍എ രവിന്ദര്‍ ബലിയല,മുന്‍ മന്ത്രി ജഗദീഷ് യാദവ് എന്നിവരാണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്‍റെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നത്.

modiamitsha

ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പും ട്രന്‍റ് അനുസരിച്ചുള്ള ചുവടുമാറ്റങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. മുന്‍ മുഖ്യമന്ത്രി കൂടിയായ ഓം പ്രകാശ് ചൗട്ടാലയുടെ ഐഎന്‍എല്‍ഡിയില്‍ നിന്നുള്ള രണ്ട് എംഎല്‍എമാരും ഏക രാജ്യസഭ എംപിയും ജൂണില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. രവീന്ദര്‍ ബലിയലയുടെ ചുവടുമാറ്റത്തോട് കൂടി ബിജെപിയിലേക്ക് കൂറുമാറുന്ന ഐഎന്‍എല്‍ഡി എംഎല്‍എമാരുടെ എണ്ണം ആറായി.

ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് ഐഎന്‍എല്‍ഡി പിളര്‍ന്നതോടെ നിരവധി പേര്‍ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. ചൗട്ടാലയുടെ കൊച്ചുമകന്‍ ഐഎന്‍എല്‍ഡില്‍ നിന്നും വിട്ട് പുതിയ പാര്‍ട്ടിയായ ജെജപി രൂപീകരിച്ചതോടെയായിരുന്നു ഇത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഐഎന്‍എല്‍ഡിയുടെ 10 എംഎല്‍എമാരാണ് ബിജെപിയിലേക്കും കോണ്‍ഗ്രസിലേക്കും ജെജെപിയിലേക്കും ചുവടുമാറിയത്.

ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഐഎന്‍എല്‍ഡിയേയും കോണ്‍ഗ്രസിനേയും ചുഴറ്റിയെറിഞ്ഞ് സംസ്ഥാനത്തെ 10 സീറ്റിലും ബിജെപിയാണ് വിജയിച്ചത്. ഐഎന്‍എല്‍ഡി സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച കാശ് പോലും തിരിച്ചുകിട്ടിയിരുന്നില്ല. 90 അംഗ ഹരിയാന നിയമസഭയില്‍ ബിജെപിക്ക് 48 എംഎല്‍എമാരാണ് ഉള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+