ഹരിയാനയില്‍ സിറ്റിങ് എംഎല്‍എയും മുന്‍മന്ത്രിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു
ചണ്ഡീഘട്ട്: ഹരിയാനയില്‍ നിന്നുള്ള ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ എംഎല്‍എ നസീം അഹമ്മദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഫിറോസ്പൂര്‍ ജിര്‍ക്കയില്‍ നിന്നുള്ള എംഎല്‍എയാണ് നസീം അഹമ്മദ്. ജനായക് ജനതാ പാര്‍ട്ടി നേതാവ് മുഹമ്മദ് ഇല്യാസും കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ജനായക് ജനതാ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ഇല്യാസ് മുന്‍മന്ത്രിയും മുന്‍ എംഎല്‍എയുമാണ്. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അഹമ്മദും ഇല്യാസും നടത്തിയത്.
എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദ് ഇരുവരേയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു.

പാര്‍ട്ടിയിലേക്കുള്ള നേതാക്കളുടെ പ്രവേശനം ബിജെപിക്കെതിരെയുള്ള പ്രവര്‍ത്തനത്തിന് കൂടുതല്‍ കരുത്ത് പകരുമെന്നും കോണ്‍ഗ്രസ് ജനങ്ങളെ ഒരുമിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ബിജെപി അവരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഗുലാം നബി ആസാദ് പറഞ്ഞു.












Click it and Unblock the Notifications